Post Header (woking) vadesheri

കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

Above Post Pazhidam (working)

Ambiswami restaurant

ഗുരുവായൂർ .കഴിഞ്ഞ ദിവസം കാണാതായ യുവാവിനെ പൊതുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങപ്പുറം ഓവാട്ട് സുധാകരൻ്റെ മകൻ സുഗിത്ത്(കണ്ണൻ -31) നെയാണ് കോട്ടപ്പടി സെന്ററിലെ പൊതു കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കൊച്ചിയിൽ ഹോട്ടൽ ജീവനക്കാരനായ സുഗിത്ത് വീട്ടിലേക്ക് വരുന്നതായി വീട്ടുക്കാരെ ശനിയാഴ്ച വിവരം അറിയിച്ചിരുന്നു.

Second Paragraph  Rugmini (working)

Third paragraph

ശനിയാഴ്ച വൈകീട്ട് കോട്ടപ്പടിയിൽ ബസിലെത്തിയതായി വിവരം ലഭിച്ചുമെങ്കിലും ഞായറാഴ്ച വൈകിട്ടും വീട്ടിലെത്താതിരുതിനെ തുടർന്ന് ഇയാളെ കാണാനില്ലെന്ന് കണ്ടാണശേരി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് അന്വേഷിച്ച് കൊണ്ടിരിക്കുകയായിരുന്നു.ഇതിനിടെ ഞായറാഴ്ച രാത്രി 9 ഓടെ മൃതദേഹം കോട്ടപ്പടി സെൻ്ററിലെ പൊതുകിണറിൽ പൊങ്ങി കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.ഗുരുവായൂർ ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്ത് കുന്നംകുളം താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അമ്മ: ഗീത. സഹോദരങ്ങൾ: ജിഷ്ണു ,വൈശാഖ്