Above Pot

ഭക്തരുടെ നിറപറകൾ ഇല്ലാതെ ഭഗവാൻ ഗ്രാമ പ്രദിക്ഷണത്തിനായി ജനപഥത്തിൽ

First Paragraph  728-90

Second Paragraph (saravana bhavan

ഗുരുവായൂർ : ഗുരുവായൂർ ഉത്സവം ഒൻപതാം ദിവസം ഭഗവാൻ ജനപഥത്തിലേക്ക് ഇറങ്ങി വൈകീട്ടത്തെ ദീപാരാധനക്ക് ശേഷം ഭഗവാന്‍ തന്റെ പ്രജകളെ കാണാന്‍ ഗ്രാമപ്രദക്ഷിണത്തിനായി ഭഗവാന്‍ പുറത്തിറങ്ങിയത് ശാന്തിയേറ്റ കീഴ് ശാന്തി തിരുവാലൂർ അനിൽകുമാർ നമ്പൂതിരിയാണ് കൊടിമരത്തറക്ക് സമീപത്ത് വെച്ച് ഭഗവാന് ദീപാരാധന നടത്തിയത് .

. ദീപാരാധനക്ക് ശേഷം പുറത്തേക്കെഴുന്നെള്ളിയ ഭഗവാന്റെ തങ്കതിടമ്പ്, സ്വര്‍ണ്ണകോലത്തില്‍ കൊമ്പൻ സിദ്ധാർത്ഥ് ശിരസിൽ ഏറ്റു വാങ്ങി പറ്റാനകളായി ദാമോദർ ദാസും വലിയ വിഷ്ണുവും അണി നിരന്നു .മേളത്തിന്റെ അകമ്പടിയോടെ , ആയുധമേന്തിയ ദേവസ്വം കൃഷ്ണനാട്ടം കളിയിലെ കലാകാരന്‍ മാരും, ആലവട്ടം , തഴ , സൂര്യമറ എന്നിവ എഴുന്നള്ളിപ്പിന് മാറ്റു കൂട്ടി .

എന്നാൽ ഭക്തരുടെ നിറ പറ വെച്ചുള്ള സ്വീകരണ മില്ലാതെയാണ് ഭഗവാൻ ഗ്രാമപ്രദക്ഷിണത്തിന് എഴുന്നള്ളിയത് കോവിഡിന്റെ പശ്ചാത്തലത്തിൽ നിറപറ വെക്കുന്നതിന് ഭക്തർക്ക് വിലക്ക് ഉണ്ടായിരുന്നു .ആദ്യമായാണ് നിറപറ വെച്ച് സ്വീകരിക്കാതെ ഭഗവാൻ ഗ്രാമ പ്രദിക്ഷണം നടത്തുന്നത് . സാധാരണ ആയിരത്തിൽ അധികം നിറ പറകൾ ഭക്തർ ഒരുക്കാറുണ്ടാ യിരുന്നു.

ഗ്രാമപ്രദക്ഷിണത്തിന് ശേഷം ഭഗവാന്‍ പള്ളിവേട്ടക്കിറങ്ങി കോവിഡിന്റെ പശ്ചാത്തലത്തില്‍ ദേവസ്വത്തിന്റെ ഒരു പന്നിവേഷം മാത്രമേ ഉണ്ടായിരുന്നുള്ളു. വേഷം കെട്ടിയ മൃഗത്തെ വേട്ടയാടാനാണ് ഭഗവാന്‍ പള്ളിവേട്ടക്ക് പോകുന്നതെന്നാണ് സങ്കല്‍പ്പം. പള്ളിവേട്ടകഴിഞ്ഞ് പ്രത്യേകം തയ്യാറാക്കിയ കട്ടിലിലാണ് ഭഗവാന്റെ പള്ളിയുറക്കം.

വെള്ളികട്ടിലിലെ പട്ടുമെത്തയില്‍ ഉരുളന്‍തലയിണയുമായി നമസ്‌ക്കാര മണ്ഡപത്തിലാണ് ഗുരവായൂരപ്പന്റെ ശയ്യാഗൃഹം ഒരുക്കുക. പള്ളിവേട്ടയിലെ ക്ഷീണം കാരണം അത്താഴം പോലും കഴിക്കാതെയാണ് പള്ളിയുറക്കമെന്നാണ് വിശ്വാസം. പള്ളിയുറക്കത്തിന് ഭംഗം വരാതിരിക്കാന്‍ ഈ ദിവസം ക്ഷേത്രപരിസരം നിശ്ചലമായിരിക്കും .ക്ഷേത്രത്തിനകത്ത് രാത്രി, നാഴികമണി പോലും ശബ്ദിക്കില്ല

വര്‍ഷത്തില്‍ ഈ ദിവസം മാത്രമാണ് ക്ഷേത്രത്തില്‍ രാത്രി നാഴികമണി അടിക്കാതിരിക്കുന്നതും. വെള്ളിയാഴ്ച രാവിലെ പശുകിടവിന്റെ കരച്ചില്‍ കേട്ടാണ് ഭഗവാന്‍ പള്ളിയുറക്കത്തില്‍ നിന്നുമുണരുക. . അതുകൊണ്ട് വെള്ളിയാഴ്ച രാവിലെ ഉദ്ദേശം 7-മണിക്ക് ശേഷം മാത്രമേ ക്ഷേത്രത്തിലേക്ക് ദര്‍ശന സൗകര്യമുണ്ടായിരിക്കുകയുള്ളു