Madhavam header
Above Pot

താജ്മഹലിൽ ബോംബ് ഭീഷണി, സന്ദേശം നൽകിയ ആൾ പിടിയിൽ: മാനസിക രോഗിയെന്ന് പോലീസ്

Astrologer

ന്യൂഡല്‍ഹി: താജ്​മഹലില്‍ ബോംബുണ്ടെന്ന വ്യാജ സന്ദേശം നല്‍കിയയാള്‍ പിടിയില്‍. യു.പിയിലെ ഫിറോസാബാദില്‍ നിന്നാണ്​ വിമല്‍ കുമാര്‍ സിങ്​ പിടിയിലായത്​. ചോദ്യം ചെയ്യലില്‍ ഇയാളുടെ മാനസികനില തകരാറിലാണെന്ന്​ വ്യക്​തമായതായി ആഗ്ര അഡീഷണല്‍ ഡയറക്​ടര്‍ ജനറല്‍ ഓഫ്​ പൊലീസ്​ സതീഷ്​ ഗണേഷ പറഞ്ഞു. ഇതിനെ കുറിച്ച്‌​ വി​ശദമായി അന്വേഷിക്കുമെന്നും പൊലീസ്​ അറിയിച്ചു.

കാസഗഞ്ചി പട്യാലി സ്വദേശിയാണ്​ വിമല്‍ കുമാര്‍. ഫിറോസാബാദി​െല ഒക്​റയിലെ അമ്മയുടെ വീട്ടിലാണ്​ ഇയാള്‍ താമസിച്ചിരുന്നതെന്ന്​ അന്വേഷണത്തില്‍ വ്യക്​തമായതായും പൊലീസ്​ അറിയിച്ചു. കൂടുതല്‍ അന്വേഷണത്തില്‍ മാത്രമേ ഇതുമായി ബന്ധപ്പെട്ട്​ കൂടുതല്‍ കാര്യങ്ങള്‍ അറിവാകുയുള്ളുവെന്നും പൊലീസ്​ വ്യക്​തമാക്കി.

ഇ​ന്ന് രാ​വി​ലെ 10.30നാ​ണ് താജ്​മഹലില്‍ ബോംബ്​ വെച്ചിട്ടുണ്ടെന്ന​ ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്. താ​ജ്മ​ഹ​ലി​ല്‍ ബോം​ബ് വ​ച്ചി​ട്ടു​ണ്ടെ​ന്ന സ​ന്ദേ​ശം പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ലാ​ണ് ല​ഭി​ച്ച​ത്. അജ്ഞാതനായ വ്യക്തി താജ്മഹല്‍ പരിസരത്ത് ബോംബ് വെച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ പൊട്ടുമെന്നും അറിയിക്കുകയായിരുന്നു. ഉ​ട​ന്‍ ത​ന്നെ ഇ​ക്കാ​ര്യം പൊ​ലീ​സ് താ​ജ്മ​ഹ​ലി​ലെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​ച്ചു. സ​ന്ദ​ര്‍​ശ​ക​രെ മു​ഴു​വ​ന്‍ പു​റ​ത്തി​റി​ക്കി പരിശോധന നടത്തി. 45 മിനിറ്റ്​ നേര​ത്തേക്ക്​ താജ്​മഹല്‍ അടച്ചിടുകയും ചെയ്​തു.

Vadasheri Footer