Madhavam header
Above Pot

സ്പീക്കർക്കും അഞ്ചു മന്ത്രിമാർക്കും സീറ്റില്ല ,പി.ബിയിൽ നിന്ന്​ മത്സരിക്കുക പിണറായി മാത്രം

Astrologer

തിരുവനന്തപുരം: അഞ്ച്​ മന്ത്രിമാരും നിയമസഭാ സ്​പീക്കറും ഉൾപ്പെടെ 25 ഒാളം എം.എൽ.എമാരെ നിയമസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിപ്പിക്കേണ്ടതില്ലെന്ന്​ സി.പി.എം സംസ്ഥാന സെക്ര​േട്ടറിയറ്റിൽ ധാരണ. പോളിറ്റ്​ ബ്യൂറോ അംഗങ്ങളിൽനിന്ന്​ പിണറായി വിജയൻ മാത്രമാകും മത്സരിക്കുക.

നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായി രണ്ടുതവണ മത്സരിച്ച എം.എൽ.എമാർക്ക്​ വീണ്ടും സീറ്റ്​ നൽകേണ്ടതില്ലെന്ന നിർദേശം കർശനമായി നടപ്പാക്കാനും വ്യാഴാഴ്​ച ചേർന്ന യോഗം​ തീരുമാനിച്ചു. ഇതോടെ 50 ശതമാനത്തോളം പുതുമുഖങ്ങളെയാകും സി.പി.എം അണിനിരത്തുകയെന്ന്​ ഉറപ്പായി.

അതേസമയം 2019 ലോക്​സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചവരെ പരിഗണിക്കേണ്ടതില്ലെന്ന മുൻ നിർദേശത്തിൽ അന്തിമതീരുമാനം വെള്ളിയാഴ്​ച ചേരുന്ന സംസ്ഥാന സമിതിയിലെ ചർച്ചക്ക്​ ശേഷമാവും ഉണ്ടാകുക. 14 സംസ്ഥാന സെക്ര​േട്ടറിയറ്റ്​ അംഗങ്ങളിൽ എത്രപേർ മത്സരിക്കണമെന്ന കാര്യവും സംസ്ഥാന സമിതി തീരുമാനിക്കും.


മന്ത്രിമാരായ ഇ.പി. ജയരാജൻ, എ.കെ. ബാലൻ, ജി. സുധാകരൻ, ടി.എം. തോമസ്​ ​െഎസക്​, സി. രവീന്ദ്രനാഥ്​, സ്​പീക്കർ പി. ശ്രീരാമകൃഷ്​ണൻ എന്നിവരാണ്​ ഒഴിവാകുന്ന പ്രമുഖർ. മന്ത്രിമാരായ കെ.കെ. ​െശെലജ, എം.എം. മണി, എ.സി. മൊയ്​തീൻ, ടി.പി. രാമകൃഷ്​ണൻ, കടകംപള്ളി സുരേന്ദ്രൻ, ജെ. മേഴ്​സിക്കുട്ടിയമ്മ, കെ.ടി. ജലീൽ എന്നിവർ വീണ്ടും മത്സരിക്കും. കഴിഞ്ഞതവണ മത്സരരംഗത്ത്​ ഇല്ലാതിരുന്ന എം.വി. ​േഗാവിന്ദൻ, കെ. രാധാകൃഷ്​ണൻ അടക്കമുള്ളവർ ഇത്തവണ സ്ഥാനാർഥികളാകുമെന്നാണ്​ സൂചന.
സംസ്ഥാനത്തുനിന്നുള്ള പി.ബി അംഗങ്ങളായ കോടിയേരി ബാലകൃഷ്​ണൻ, എം.എ. ബേബി എന്നിവരും മത്സരിക്കില്ല. നിയമസഭയിൽ തുടർച്ചയായി മത്സരിക്കുന്ന മുതിർന്ന നേതാക്കൾ ഇത്തവണ മാറിനിന്ന്​ മാതൃക കാട്ടണമെന്ന്​ സെക്ര​േട്ടറിയറ്റിൽ അഭിപ്രായമുയർന്നു.

എ.കെ. ബാല​െൻറ ഭാര്യയും ആ​േരാഗ്യവകുപ്പ്​ മുൻ ഡയറക്​ടറുമായ ഡോ. പി.കെ. ജമീലയുടെ പേര്​ ജില്ല നേതൃത്വത്തിൽനിന്ന്​ നിർദേശിച്ചതിൽ ചില അംഗങ്ങൾ അതൃപ്​തി അറിയിച്ചു. ഇതിൽ അന്തിമ തീരുമാനം സംസ്ഥാന സമിതിയിലാകും ഉണ്ടാകുക. 2016ലെ തെരഞ്ഞെടുപ്പിൽ എട്ട്​ സ്വതന്ത്രർ ഉൾപ്പെടെ 92 പേരാണ്​ സി.പി.എമ്മിനുവേണ്ടി കളത്തിലിറങ്ങിയത്​. കേരള കോൺഗ്രസ്​ -എം, എൽ.ജെ.ഡി എന്നീ കക്ഷികൾക്കായി സീറ്റ്​ കണ്ടെത്തുന്നതി​െൻറ ഭാഗമായി ചില മണ്ഡലങ്ങൾ വിട്ടുകൊടുക്കേണ്ടിവരുന്നതിനാൽ സി.പി.എമ്മി​െൻറ മണ്ഡലങ്ങളിൽ ഇത്തവണ കുറവുണ്ടാകും.

പി.ബിയിൽ നിന്ന്​ മത്സരിക്കുക പിണറായി മാത്ര

Vadasheri Footer