പിൻവാതിൽ നിയമനങ്ങൾക്ക് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി
കൊച്ചി: സംസ്ഥാന സർക്കാരിന്റെ സ്ഥിരപ്പെടുത്തലുകൾക്ക് തിരിച്ചടി. പത്തോളം പൊതുമേഖലാ സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടികൾ നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. സ്ഥിരപ്പെടുത്തൽ ഉത്തരവ് പുറപ്പെടുവിച്ച സ്ഥാപനങ്ങൾ ഇന്നത്തെ തൽസ്ഥിതി തുടരണമെന്നും പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ ഹർജിയിൽ ഹൈക്കോടതി ഉത്തരവിട്ടു.
കില, വനിതാ കമ്മീഷൻ, കെൽട്രോൺ, കെ ബിപ്, എഫ്ഐടി തുടങ്ങിയ സ്ഥാപനങ്ങളിലെ നിയമന നടപടികളിലാണ് ഹൈക്കോടതി ഇടപെടൽ. ഹർജിയിൽ ഒരാഴ്ചക്കുള്ളിൽ സർക്കാരും ബന്ധപ്പെട്ട സ്ഥാപനങ്ങളും മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. കൊച്ചി : സ്വയംഭരണ സ്ഥാപനങ്ങളിലെ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള സംസ്ഥാന സർക്കാറിന്‍റെ നടപടി ഹൈകോടതി തടഞ്ഞു. ഇതുവരെ പൂർത്തീകരിക്കാത്ത നിയമനങ്ങളെയാണ് തടഞ്ഞത്. അന്തിമ ഉത്തരവ് വരുന്നത് വരെ നടപടികൾ പൂർത്തിയായ നിയമനങ്ങളെ ഈ ഉത്തരവ് ബാധിക്കില്ലെന്നും ഹൈക്കോടതി. അതുവരെ തുടര്‍നടപടികള്‍ പാടില്ലെന്നും ഹൈകോടതി വ്യക്തമാക്കിയിട്ടുണ്ട്.
കില, കെൽട്രോൺ, എഫ്.ഐ.ടി, വനിത കമീഷൻ, കെ ബിപ് തുടങ്ങിയ സ്ഥാപനങ്ങളിലെ താൽക്കാലിക നിയമനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികളാണ് പരിഗണിച്ചത്. ഒരാഴ്ചക്കകം സർക്കാറും ബന്ധപ്പെട്ട പൊതുമേഖല സ്ഥാപനങ്ങളും മറുപടി നൽകണം.
പത്ത് വര്‍ഷമായി ജോലിചെയ്യുന്ന താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയ സർക്കാർ നടപടിയാണ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്. റാങ്ക് ഹോള്‍ഡേഴ്‌സിന്‍റെതടക്കം ആറ് ഹരജികളാണ് കോടതി പരിഗണിച്ചത്. പി.എസ്.സി ലിസ്റ്റില്‍ ഉള്‍പ്പെട്ടവർ പുറത്ത് നില്‍ക്കുമ്പോൾ താത്ക്കാലികക്കാരെ നിയമിക്കുന്നുവെന്നായിരുന്നു ഹരജിയിലെ വാദം. 12ാം തീയതി കോടതി ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും.