വയനാട്ടില്‍ സിപിഐഎം നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

Above Pot

കല്‍പ്പറ്റ: . ആദിവാസി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറിയും സിപിഐഎം പുല്‍പ്പള്ളി ഏരിയാ കമ്മറ്റിയംഗവുമായ ഇഎ ശങ്കരൻ കോൺഗ്രസിൽ ചേർന്നു2011ല്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു ഇഎ ശങ്കരന്‍. സിപിഐഎം ആദിവാസി സംഘടന ആദിവാസി അധികാര്‍ രാഷ്ട്രീയ മഞ്ച് അഖിലേന്ത്യ ഉപാദ്ധ്യക്ഷനായിരുന്നു ഇഎ ശങ്കരന്‍.

അഖിലേന്ത്യ തലത്തില്‍ കോണ്‍ഗ്രസിനാണ് പ്രാധാന്യം. അക്രമ രാഷ്ട്രീയം, തൊഴിലില്ലായ്മ എന്നിവയില്‍ പ്രതിഷേധിച്ചാണ് ഇപ്പോള്‍ നിലപാട് സ്വീകരിച്ചത്. ആദിവാസികളെ സര്‍ക്കാര്‍ വഞ്ചിച്ചെന്നും ഇഎ ശങ്കരന്‍ പറഞ്ഞു.

സിപിഐഎം ജനതാല്‍പര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നില്ല. സാധാ പ്രവര്‍ത്തകരെ ഊറ്റി ജീവിക്കുകയാണ് സിപിഐഎം. പഴയ കോണ്‍ഗ്രസുകാരന്‍ ആയത് കൊണ്ട് കോണ്‍ഗ്രസ് കുടുംബത്തിലേക്ക് തിരിച്ചു ുപോകുന്നുവെന്നും ഇഎ ശങ്കരന്‍ പറഞ്ഞു.