കേന്ദ്രാനുമതിയില്ലാതെ വിദേശഫണ്ട് സ്വീകരിച്ചു; കിഫ്ബിക്കെതിരേ കേസെടുത്ത് ഇഡി
തിരുവനന്തപുരം: കേന്ദ്ര അനുമതിയില്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചതിന് കിഫ്ബിക്കെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) കേസെടുത്തു. കിഫ്ബി സിഇഒ കെ.എം.എബ്രഹാമിനും ഡെപ്യൂട്ടി സിഇഒയ്ക്കുമാണ് ഇഡി നോട്ടിസ് നല്‍കിയത്.
ഇരുവരും അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. കിഫ്ബി ബാങ്കിംഗ് പാര്‍ട്ണറായ ആക്സിസ് ബാങ്കിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. കേന്ദ്രാനുമതിയില്ലാതെ കിഫ്ബി മസാല ബോണ്ട് ഇറക്കി വിദേശ ഫണ്ട് സ്വീകരിച്ചുവെന്നാണ് ഇഡിയുടെ ആരോപണം