Madhavam header
Above Pot

ഗുരുവായൂരിൽ ഉത്സവബലി ബുധനാഴ്ച നടക്കും

Astrologer

ഗുരുവായൂര്‍: ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകളിലെ താന്ത്രിക കര്‍മ്മങ്ങളില്‍ അതിപ്രധാനമായ ഉത്സവബലി ബുധനാഴ്ച നടക്കും. രാവിലെ പന്തീരടി പൂജയ്ക്കു ശേഷം എട്ടുമണിയോടെയാണ് ഉത്സവബലി ചടങ്ങുകള്‍ ആരംഭിക്കുക. അതിസങ്കീര്‍ണമായ ചടങ്ങുകള്‍ ആറ് മണിക്കൂര്‍ നീണ്ട് നില്‍ക്കും. ക്ഷേത്രം തന്ത്രിയാണ് മുഖ്യകാര്‍മ്മികത്വം വഹിക്കുക. ക്ഷേത്രത്തിനകത്തെ എല്ലാ ദേവി ദേവന്‍മാര്‍ക്കും, ഭൂതഗണങ്ങള്‍ക്കും പൂജാ വിധി യോടെ ഹവിസ് തൂകുന്ന ചടങ്ങാണ് ഉത്സവബലി.

അദൃശ്യരൂപികളായ ദേവീദേവന്മാരുടെ സംഗമമെന്നാണ് ഉത്സവബലിയെ വിശേഷിപ്പിക്കുന്നത്. ഇവരെ പാണികൊട്ടി മന്ത്രപുരസ്സരം ആവാഹിച്ച് വരുത്തും. ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യ ത്തിലാണ് ചടങ്ങ് നടക്കുക. 11മണിയോടെ നാലമ്പലത്തിനകത്ത് സപ്ത മാതൃക്കള്‍ക്ക് ബലി തൂവുന്ന സമയത്താണ് ഉത്സവബലി ദര്‍ശനം. മുപ്പത്തിമുക്കോടി ദേവന്‍മാരും ഭഗവത്ദര്‍ശനത്തിന് എത്തുമെന്നാണ് സങ്കല്‍പ്പം.

ഈസമയം ഗുരുവായൂരപ്പന്റെ തങ്കതിടമ്പ് ദീപാലങ്കാരങ്ങളാല്‍ സ്വര്‍ണ പഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളിച്ചു വച്ചിരിക്കും. തന്ത്രിനമ്പൂതിരിപ്പാടാണ് ഉത്സവബലി ചടങ്ങുകള്‍ നിര്‍വ്വഹിക്കുക. തന്ത്രിക്കു പുറമേ തിടമ്പ് കയ്യിലേന്തുന്ന കീഴ്ശാന്തി, വിളക്ക് പിടിക്കുന്ന കഴകക്കാര്‍, പാണികൊട്ടുന്നമാരാര്‍ എന്നിവര്‍ ചടങ്ങ് പൂര്‍ത്തിയാകുന്ന വൈകീട്ട് നാലുവരെ ജലപാനം പോലുമില്ലാതെ ശുദ്ധോപവാസത്തിലായിരിക്കും

Vadasheri Footer