Post Header (woking) vadesheri

ഇടത് ഭരണത്തിൽ തൊഴിലും വികസനവും സ്വന്തക്കാർക്ക് – അഡ്വ.എം. റഹ്മത്തുള്ള

Above Post Pazhidam (working)

Ambiswami restaurant

Second Paragraph  Rugmini (working)

ചാവക്കാട്: കേരളത്തിൽ തൊഴിലും, വികസനവും സി.പി.എം നേതാക്കൾക്കും സ്വന്തക്കാർക്കും മാത്രമാണെന്ന് എസ്. ടി. യു ദേശീയ പ്രസിഡണ്ട് അഡ്വ.എം റഹ്മത്തുള്ള പറഞ്ഞു.
അഭ്യസ്ഥവിദ്യരായ ലക്ഷക്കണക്കിന് യുവതീ യുവാക്കൾ തൊഴിലിന് വേണ്ടി കാത്തിരിക്കുന്ന സംസ്ഥാനത്ത് പി.എസ്.സി.യേയും എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ചുകളെയും നോക്ക് കുത്തിയാക്കി സി.പി.എം നേതാക്കൾക്കും അവരുടെ ബന്ധുക്കൾക്കും പിൻ വാതിലിലൂടെ നിയമനം നൽകി തൊഴിൽ രഹിതരായ ലക്ഷങ്ങളെ സംസ്ഥാന സർക്കാർ വഞ്ചിക്കുകയാണെന്നും റഹ്മത്തുള്ള പറഞ്ഞു.

Third paragraph


ചാവക്കാട് നടന്ന എസ്. ടി. യു സമര സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണിക്കുളം മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ കെ.പി.മുഹമ്മദ് അഷ്റഫ് ,ദേശീയ വൈസ് പ്രസിഡണ്ട് രഘുനാഥ് പനവേലി, സംസ്ഥാന സെക്രട്ടറി പി.എ.ഷാഹുൽ ഹമീദ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്.റഷീദ്, ജില്ലാ പ്രസിഡണ്ട് സി.എ.റഷീദ്, വൈസ് പ്രസിഡണ്ട്മാരായ ആർ.വി.അബ്ദുറഹീം, വി.കെ.മുഹമ്മദ്, മണ്ഡലം ജനറൽ സെക്രട്ടറി എ.കെ.കരീം, പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ജലീൽ വലിയകത്ത് പ്രസംഗിച്ചു
എസ്. ടി. യു ജില്ലാ പ്രസിഡണ്ട് പി.എ.അബ്ദുൾ സലാം അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഹംസ കുട്ടി മന്ദലാംകുന്ന് സ്വാഗതവും സെക്രട്ടറി മുഹമ്മദ് സിംല നന്ദിയും പറഞ്ഞു