മർച്ചന്റ്‌സ് അസോസിയേഷൻ, നഗരസഭ ചെയർ പേഴ്സണും കൗൺസിലർ മാർക്കും സ്വീകരണം നൽകി.

Above Pot

ചാവക്കാട് : മർച്ചന്റ്‌സ് അസോസിയേഷൻ ചാവക്കാട് നഗരസഭ ചെയർ പേഴ്സണും കൗൺസിലർ മാർക്കും സ്വീകരണം നൽകി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ്‌ കെ.വി അബ്‌ദുൾ ഹമീദ്അദ്ധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് കെ രാജൻ എം.എൽ.എ (കേരള ചീഫ് വിപ് )ഉത്ഘാടനം ചെയ്തു. കെ.വി അബ്‌ദുൾ കാദർ എം. എൽ.എ. മുഖ്യ അഥിതി ആയി, ചാവക്കാട് മർച്ചന്റ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോജി തോമസ് യോഗത്തിന് സ്വാഗതം പറഞ്ഞു.

ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, വൈസ് ചെയർമാൻ കെ.കെ മുബാറക്ക്,ഒരുമനയൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് കെ. വി രവീന്ദ്രൻ, കെ.വി സത്താർ, ചാവക്കാട് മർച്ചന്റ്‌സ് അസോസിയേഷൻ ട്രഷറർ കെ. കെ സേതുമാധവൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ലൂക്കോസ് തലകോട്ടൂർ , ചാവക്കാട് മർച്ചന്റ് അസോസിയേഷൻ വൈസ് പ്രസിഡന്റുമാരായ സി.ടി തമ്പി, കെ.എൻ സുധീർ, സെക്രട്ടറിമാരായ പി.എം അബ്ദുൽ ജാഫർ, പി എസ് അക്ബർ, എ.എസ് രാജൻ എന്നിവർ സംസാരിച്ചു