Above Pot

ക്വാറന്റൈൻ കേന്ദ്രമാക്കൻ വിട്ടുകൊടുത്ത ദേവസ്വം കൗസ്‌തുഭം റസ്റ്റ് ഹൗസ്‌ തിരിഞ്ഞു നോക്കാൻ ആളില്ലാതെ നാശത്തിന്റെ വക്കിൽ

First Paragraph  728-90

<p>ഗുരുവായൂർ : കോവിഡ് മഹാമാരിയുടെ ക്വാറന്റൈൻ കേന്ദ്രമാക്കുന്നതിന് വേണ്ടി ജില്ലാ ഭരണ കൂടം ഏറ്റെടുത്ത ഗുരുവായൂർ ദേവസ്വത്തിന്റെ കൗസ്‌തുഭം റസ്റ്റ് ഹൗസ് ഇത് വരെ തിരിച്ചു കൊടുത്തില്ലെന്നു ആക്ഷേപം .കോവിഡ് രൂക്ഷമായിരുന്നു സമയത്ത് ഇതിൽ നിരവധി പേരെ താമസിപ്പിച്ചിരുന്നു . കൂടുതലും ബോർഡർ സെക്യൂരിറ്റി ഫോഴ്സിലെ ജവാൻ മാർ ആയിരുന്നു താമസക്കാർ . അസുഖം നിയന്ത്രണ വിധേയമായതിനാൽ ആരും തന്നെ ഇവിടേക്ക് ഇപ്പോൾ എത്താറില്ല. </p>

Second Paragraph (saravana bhavan

<p>നഗര സഭയിലെ ആരോഗ്യ വിഭാഗത്തിനാണ് ഇതിന്റെ മേൽ നോട്ട ചുമതല .ഇവിടെ കുറച്ചു കാലമായി താമസിക്കാനായി ആരും എത്തുന്നില്ല എന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും സമ്മതിക്കുന്നു.തങ്ങൾക്ക് ജില്ലാ ഭരണ കൂടത്തിന്റെ നിർദ്ദേശം ലഭിക്കാതെ വിട്ടു കൊടുക്കാൻ കഴിയില്ല എന്നാണ് അവർ പറയുന്നത് . ഇത് വിട്ട് നൽകണമെന്ന ആവശ്യം ദേവസ്വവും ഉന്നയിച്ചിട്ടില്ല എന്നാണ് ബന്ധപ്പെട്ടവരിൽ നിന്ന് അറിയുന്നത് .താമസക്കാർ ആരും വരാതായതോടെ നഗര സഭയുടെ ശ്രദ്ധയും ഇല്ലാതായി ഇപ്പോൾ ബസ് സ്റ്റാൻഡിലെ മൂത്രപ്പുരയുടെ അവസ്ഥയിലാണ് ദേവസ്വത്തിന്റെ ഈ മികച്ച കെട്ടിടം .നായ്ക്കൾ കയറി റിസപ്‌ഷനിലെ സോഫകൾ എല്ലാം മാന്തി പൊളിച്ചു നശിപ്പിച്ചു . </p>

<p>ക്ഷേത്രത്തിൽ ഓൺ ലൈൻ ബുക്കിങ് തുടങ്ങിയതോടെ നിരവധി പേരാണ് ഇവിടെ മുറി അന്വേഷിച്ചു എത്തുന്നത് . ദേവസ്വത്തിന്റെ പാഞ്ചജന്യം റസ്റ്റ് ഹൗസിൽ എന്നും ആളുകൾ നിറഞ്ഞു മുറി കിട്ടാത്ത അവ്സഥയാണ്. സാധാരണ ക്കാർക്ക് പിന്നെ ഉള്ള ആശ്രയമാണ് കൗസ്‌തുഭം . ദേവസ്വം ഏറ്റെടുത്താൽ തന്നെ ലക്ഷങ്ങൾ ചിലവഴിച്ചാൽ മാത്രമെ താമസക്കാർക്ക് കൊടുക്കാൻ കഴിയൂ എന്നാണ് ജീവനക്കാരിൽ ചിലർ പറയുന്നത്. അത്രമാത്രം വസ്തു വകകൾ നാശമായി കിടക്കുകയാണ് . </p>

<p>ഇതൊന്നും നോക്കാനുള്ള നേരം പോലും ഇപ്പോഴത്തെ ഭരണ സമിതിക്കില്ല അനാവശ്യ ആരോപണം ഉയർത്തിയുള്ള ചക്കളാ ത്തി പോരാട്ടത്തിലാണ് അവർ . പാർട്ടി നേതൃത്വത്തിന് ഇവരെ നിയന്ത്രിക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ആണത്രെ . ഗുരുവായൂരപ്പന്റെ വസ്തുവകകൾ ഭഗവാൻ തന്നെ സംരക്ഷിക്കേണ്ട അവസ്ഥയിൽ ആണ് കാര്യങ്ങൾ പോകുന്നത് എന്നാണ് ഭക്തരുടെ പതം പറച്ചിൽ.</p>