
ഗുരുവായൂർ: ഗുരുവായൂർ സ്പോർട്ട്സ് അക്കാദമി യുടെ കെ എഫ് എ ലീഗ് എ ഐ എഫ് എഫ് അക്കാദമി ഐ ലീഗ് എന്നീ ഫുട്ബോൾ ടൂർണ്ണെമെന്റുകൾക്കുള്ള ടീമിൻ്റെ
ജഴ്സി പ്രകാശനവും സ്പോൺസർഷിപ്പ് പ്രഖ്യാപനവും നടന്നു. ഗുരുവായൂർ രുഗ്മിണി റീജൻസി വെച്ച് നടന്ന ചടങ്ങ് ഗുരുവായൂർ നഗരസഭ വൈസ് അനീഷ്മ ഷനോജ് ഉത്ഘാടനം ചെയ്തു.

തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് .കെ.ആർ സാംബശിവൻ മുൻ നഗരസഭ ചെയർമാൻ പ്രൊഫ.’പി കെ ശാന്തകുമാരി ടീച്ചർക്ക് നൽകി ടീമിൻ്റെ പുതിയ ജഴ്സി പ്രകാശനം ചെയ്തു.
ഡിസ്ട്രിക്റ്റ് ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ഡേവിസ് മൂക്കൻ, ഗുരുവായൂർ നഗരസഭ കലാ-കായിക സ്ഥിരം സമിതി അദ്ധ്യക്ഷൻ .എ.സായിനാഥൻ, .ആർ വി ഷെരീഫ്, പി.വി ബദറുദ്ദീൻ, ടി.എൻ മുരളി , .ജി.കെ.പ്രകാശൻ, ഫെഡറൽ ബാങ്ക് സീനിയർ മാനേജർ സി ആർ മഞ്ജു ,എന്നിവർ സംസാരിച്ചു.
ഫെഡറൽ ബാങ്കിൻ്റെ ഹോർമിസ് ഫൗണ്ടേഷൻ സി.എസ് ആർ ഇനീഷ്യേറ്റീവ് ആണ് 2021-22 സീസണിലെ അക്കാദമി ജൂനിയർ, സബ്ബ് ജൂനിയർ ടീമിനെ സ്പോൺസർ ചെയ്യുന്നത്.
അക്കാദമി പ്രസിഡണ്ട് ടി എം ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി സി സുമേഷ് സ്വാഗതവും
ട്രഷറർ വി വി ഡൊമിനി നന്ദിയും പറഞ്ഞു
