Header 1 = sarovaram
Above Pot

കോവിഡ് കണക്കില്‍ കള്ളത്തരം കാണിച്ചു അവാര്‍ഡുകള്‍ മന്ത്രി തിരിച്ചു കൊടുക്കണം:ബെന്നി ബെഹനാന്‍

Astrologer

കൊച്ചി : സംസ്ഥാനത്തെ കോവിഡ് കണക്കുകളിലും ടെസ്റ്റുകളിലും സര്‍ക്കാര്‍ കള്ളത്തരം കാണിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന്‍. സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായാണ് ബെന്നി ബെഹനാന്‍ രംഗത്തെത്തിയിരിക്കുന്നത് . ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൊറോണ ബാധിച്ച സ്ഥലമായി കേരളം മാറിയെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. കോവിഡ് കണക്കുകളിലും ടെസ്റ്റുകളിലും സര്‍ക്കാര്‍ കള്ളത്തരം കാണിച്ചെന്നും ബെന്നി ബെഹനാന്‍ ആരോപിച്ചു.

കോവിഡ് നിയന്ത്രണത്തിന്റെ പേരില്‍ കിട്ടിയ അവാര്‍ഡുകള്‍ സംസ്ഥാന സര്‍ക്കാരും ആരോഗ്യമന്ത്രിയും തിരിച്ചു നല്‍കണമെന്നും ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ നേട്ടത്തിനായി മഹാമാരിയെ ഉപയോഗിച്ച സര്‍ക്കാരാണ് ഇടതുസര്‍ക്കാര്‍. കൊറോണ നിയന്ത്രിക്കാനല്ല പി.ആര്‍. വര്‍ക്കിനാണ് സര്‍ക്കാര്‍ ശ്രമിച്ചത് . കളിയുടെ കമന്റേറ്റര്‍മാരെപ്പോലെ കോവിഡിന്റെ കമന്ററി പറയുകയായിരുന്നു മുഖ്യമന്ത്രിയെന്നും ബെന്നി ബെഹനാന് പറഞ്ഞു.സര്‍ക്കാര്‍ പുറത്ത് വിടുന്നത് എല്ലാം കളളക്കണക്കുകളാണ്, ടെസ്റ്റുകളുടെ കണക്കിലും മരിച്ചവരുടെ കണക്കിലും കള്ളങ്ങള്‍ പ്രചരിപ്പിച്ചു- അദ്ദേഹം പറഞ്ഞു. ടെസ്റ്റില്‍ കൃത്രിമം നടത്തി . 90 ലക്ഷം ടെസ്റ്റുകള്‍ മാത്രമാണ് കേരളത്തില്‍ നടത്തിയത്. മറ്റ് സംസ്ഥാനത്തില്‍ രണ്ട് കോടിയിലധികം ടെസ്റ്റുകള്‍ നടത്തിഎന്നും അദ്ദേഹം പറഞ്ഞു.

Vadasheri Footer