കുന്നംകുളത്തെ ആക്രി ഗോഡൗണിൽ വൻ തീപിടുത്തം
കുന്നംകുളം: കുന്നംകുളം നഗരത്തിലെ ആക്രി ഗോഡൗണിൽ വൻ തീപിടുത്തം ,യേശുദാസ് റോഡില്‍ വ്യാപാരഭവന് സമീപമുള്ള ആക്രി സാധനങ്ങൾ ശേഖരിക്കുന്ന സ്ഥാപനത്തിലാണ് വന്‍ അഗ്നിബാധയുണ്ടായത്.ഇന്ന് പുലര്‍ച്ച 4 മണിയോടെയാണ് സംഭവം.ഇവിടെ ജീവനക്കാര്‍ ഉണ്ടായിരുന്നുവെങ്കിലും തീയണയക്കാന്‍ ഇവര്‍ക്ക് സാധിക്കാതെ വന്നതോടെ ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.തീ ആളിപടര്‍ന്നതോടെ സമീപത്തെ ബുക്ക് ബൈന്റിംഗും കത്തി നശിച്ചു.പെട്ടെന്ന് കത്തി പിടിക്കുന്ന സാധനസാമഗ്രികളുടെ വലിയ ശേഖരമുള്ളതിനാല്‍ തീആളിപടരുകയായിരുന്നു.കുന്നംകുളത്തിന് പുറമേ തൃശ്ശൂര്‍, ഗുരുവായൂര്‍, പൊന്നാനി, വടക്കാഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സും എത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് നഗരഹൃദയത്തിലെ മറ്റ് സ്ഥാപനങ്ങളിലേക്ക് തീപടരാതെ നിയന്ത്രണ വിധേയമാക്കാനായത്.പട്ടാമ്പി സ്വദേശി മുസ്തഫയുടെ ഉടമസ്ഥതയിലുള്ളതാണ് ആക്രിശേഖരണ സ്ഥാപനം.ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കടയുടമ പറഞ്ഞു.കുന്നംകുളം എസ്എച്ച്ഒ കെ.ജി.സുരേഷിന്റെ നേതൃത്വത്തില്‍ കുന്നംകുളം പോലീസും സ്ഥലത്തെത്തിയിരുന്നു