Above Pot

ചാവക്കാട് ഗവ: ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷം

ഗുരുവായൂര്‍: കായിക പരിശീലനമെന്ന പേരില്‍ ഗുരുവായൂര്‍ നഗരസഭയുടെ അധീനതയിലുള്ള ചാവക്കാട് ഗവ: ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ നടക്കുന്നത് തികച്ചും ഗുണ്ടാവിളയാട്ടമാണെന്ന് കൗൺസിലിൽ പ്രതിപക്ഷം ആരോപിച്ചു ബി ജെ പി യിലെ ശോഭ ഹരിനാരായണന്‍ ആണ് വിഷയം കൗൺസിലിൽ ഉന്നയിച്ചത് . ചാവക്കാട് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന ബ്ളോക് റിസോഴ്‌സ് സെന്ററിലേക്ക് എത്തിയവർക്കാണ് ക്രൂരമായ മർദനം ഏറ്റത് .കാലിന് പരിക്കേറ്റ്‌ നടക്കാൻ കഴിയാത്ത അധ്യാപികയെ കാറിൽ കൊണ്ട് പോകാൻ എത്തിയ ബന്ധുവിനാണ് ക്രൂര മർദനം ഏറ്റത് . വാഹനം കടത്തി വിടാൻ കഴിയില്ലെന്ന് പറഞ്ഞത് ചോദ്യം ചെയ്ത അധ്യാപികയുടെ ബന്ധുവിനെ സി പി എം നേതാവിന്റെ നേതൃത്വത്തിൽ ക്രൂരമായി മർദിക്കുകയായിരുന്നു . അവരുടെ വാഹനവും തകർത്തു .ഇത് കണ്ട് എത്തിയ അദ്ധ്യാപികക്കും മർദനമേറ്റു . ഒടുവിൽ ബി ആർ സി അധികൃതർ പോലീസിനെ വിളിച്ചു വരുത്തിയാണ് മർദ്ദന മേറ്റവരെ രക്ഷപ്പെടുത്തിയത്. ഇഷ്ടികക്ക് അടിയേറ്റ് തല പൊളിഞ്ഞ ആളെ പോലീസ് ആണ് ആശുപത്രിയിൽ എത്തിച്ചത് .പോലീസ് ഇന്റിമേഷൻ എടുത്തുവെങ്കിലും രാഷ്ട്രീയ സമ്മർദം കാരണം കേസ് നടപടിയിൽ നിന്ന് പിന്നോട്ട് പോയി ഇതിനിടയിൽ അടിച്ചവരും ഇതേ ആശുപത്രിയിൽ എത്തി അടി കൊണ്ടവരെ ഭീഷണി പെടുത്തി പരാതി ഇല്ലെന്ന് എഴുതി വാങ്ങുകയായിരുന്നുവത്രെ . നഗര സഭയുടെ അധീനതയിൽ ഉള്ള സ്‌കൂൾ ഗ്രൗണ്ട് ഏതാനും വ്യക്തികൾ കയ്യടക്കി വെക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കെ പി ഉദയൻ ആരോപിച്ചു . ഇതിനെതിരെ നഗരസഭ നടപടി എടുക്കണമെന്നും ഉദയൻ ആവശ്യപ്പെട്ടു .ചെയർ മാൻ എം കൃഷ്ണ ദാസ് അദ്ധ്യക്ഷത വഹിച്ചു .

First Paragraph  728-90

Second Paragraph (saravana bhavan