Post Header (woking) vadesheri

വാവ സുരേഷിന്റെ സ്നേക്ക് മാസ്റ്റര്‍ പ്രോഗ്രാമിന് വിലക്ക്

Above Post Pazhidam (working)

തിരുവനന്തപുരം : വാവ സുരേഷിന്റെ സ്നേക്ക് മാസ്റ്റര്‍ പ്രോഗ്രാം അടക്കം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പൊതുജനങ്ങള്‍ക്കിടയില്‍ പാമ്ബുകളെ പ്രദര്‍ശിപ്പിക്കുന്ന പരിപാടികള്‍ അടിയന്തരമായി നിര്‍ത്തണമെന്ന് വനം വകുപ്പ്. ഇതു സംബന്ധിച്ച്‌ കൗമുദി ചാനല്‍ മാനേജിങ് ഡയറക്ട‍ര്‍, മലയാളം കമ്മ്യുണിക്കേഷന്‍സ് (കൈരളി) ചാനല്‍ ഡയറക്ട‍ര്‍ എന്നിവര്‍ക്ക് ചീഫ് ഫോറസ്റ്റ് കണ്‍സ‍ര്‍വേറ്റര്‍ കത്തുനല്‍കി.

Ambiswami restaurant

പാമ്ബുകളെ അശാസ്ത്രീയമായ രീതിയില്‍ പിടികൂടുന്നതും അതിന്റെ ദൃശ്യങ്ങള്‍ ദൃശ്യമാധ്യമങ്ങളിലൂടെ പ്രദ‍ര്‍ശിപ്പിക്കുന്നതും ആളുകള്‍ക്ക് തെറ്റായ അറിവ് നല്‍കുമെന്നാണ് വനം വകുപ്പിന്റെ കണ്ടെത്തല്‍. ഇത്തരം പരിപാടികള്‍ അപകടങ്ങള്‍ക്ക് ഇടവരുത്തുന്നുവെന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും വനം വകുപ്പ് വ്യക്തമാക്കുന്നു.
ഇനിമുതല്‍ പാമ്ബുകളെ പിടിച്ച്‌ പൊതുജനങ്ങള്‍ക്കിടയില്‍ പ്രദ‍ര്‍ശിപ്പിക്കുക, പ്രസിദ്ധിക്കായി ഉപയോഗിക്കുക തുടങ്ങിയ പ്രവ‍ര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.