Header 1 vadesheri (working)

കുന്നംകുളത്തെ മയക്കുമരുന്ന് വിതരണ സംഘത്തിലെ യുവതിഅടക്കം രണ്ടുപേർ അറസ്റ്റിൽ

Above Post Pazhidam (working)

കുന്നംകുളം: മയക്കുമരുന്ന് ഉപയോഗവും വില്പനയും നടത്തുന്ന സംഘത്തിലെ രണ്ട് പേരെ കുന്നംകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്. ഷാജിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. എക്സൈസ് സംഘം നടത്തി പ്രത്യേക പരിശോധനയിലാണ് ചാലിശ്ശേരി മയിലാടുംകുന്ന് തുറക്കൽ വീട്ടിൽ റിഗാസ് (21), പഴഞ്ഞി ജെറുസലേം ദേശത്ത് മേക്കട്ടുകുളം വീട്ടിൽ ബബിത (35) എന്നിവർ പിടിയിലായത്. റിഗാസിൽ നിന്നും കഞ്ചാവും ബബിതയിൽ നിന്ന് 150 മില്ലിഗ്രാം എം.ഡി.എം.എ എന്ന മയക്കുമരുന്നും
കണ്ടെടുത്തു. വെള്ളറക്കാട് സീനിയർ ഗ്രൗണ്ടിനു സമീപമുള്ള ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ചാണ് മയക്കുമരുന്നുകളുടെ വില്പന നടന്നിരുന്നത്. രണ്ട് കേസുകളിലായാണ് ഇരുവരേയും അറസ്റ്റ് ചെയ്തിട്ടുള്ളത്. പ്രിവിൻ്റീവ് ഓഫീസർ സുരേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അജീഷ്, രാജേഷ്, രാമകൃഷ്ണൻ, സുധിൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ സിജ, രതിക എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

First Paragraph Rugmini Regency (working)