സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം

Above article- 1

ചാവക്കാട്: ഡോളർ കടത്ത് കേസിൽ ആരോപണ വിധേയനായ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർനിയോജക മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു . പ്രവാസി കുട്ടായ്മ പഞ്ചവടി കടൽ തീരത്ത് ആരംഭിച്ച അക്വേറിയം ഉദ്ഘാടനം ചെയ്യാൻ എത്തിയ സ്പിക്കറു ടെ വാഹനത്തിനു നേരെ യൂത്ത് കോൺഗ്രസ്സ് പാഞ്ഞ് അടുത്ത് കരിങ്കൊടി വീശി . മുനാഷ് മച്ചിങ്ങൽ . ഫത്താഹ് മന്ദാലകുന്ന് . ഷിഹാബ് അകലാട് . താഹിർ കെ പി . സി സാദീഖ് അലി . റിഷി ലാസർ . സിസാമുദ്ധിൻ പിഎം . വിജീഷ് എന്നിവർ പ്രതിഷേധത്തിന് നേത്യത്വം നൽകി

Vadasheri Footer