Above Pot

ജ്വല്ലറി മോഷണ കേസിലെ പ്രതി ബംഗ്ലാദേശ് അതിര്‍ത്തിയില്‍ പിടിയില്‍.

കൊച്ചി: ജ്വല്ലറി മോഷണ കേസിലെ പ്രതി ബംഗ്ലദേശിലേക്കു രക്ഷപെടുന്നതിനിടെ അതിര്‍ത്തിയില്‍ പിടിയിലായി. നവംബര്‍ 15 രാത്രിയോടെയാണ് എലൂരിലെ ഐശ്വര്യ ജ്വല്ലറിയില്‍ നിന്ന് 3 കിലോ സ്വര്‍ണഭരണങ്ങളും 25 കിലോ വെള്ളി ആഭരണങ്ങളും മോഷണം പോയത്. സംഭവത്തില്‍ ഗുജറാത്ത് സ്വദേശി ഷെയ്ഖ് ബാബ്ലൂ അടിബര്‍ (37) ആണ് അറസ്റ്റിലായത്. കൊച്ചി സ്റ്റി പോലീസ് കമ്മീഷ്ണറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

First Paragraph  728-90

മോഷണ വിവരം ഉടമ പോലീസില്‍ അറിയിച്ചതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. നാലംഗ സംഘമാണ് മോഷണത്തിനു പിന്നിലെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ജ്വല്ലറിയുടെ ഭിത്തി തുരന്നാണ് ഇവര്‍ അകത്ത് കയറിയത്. അകത്തുകടന്ന ശേഷം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച്‌ നിലവറയുടെ ലോക്കര്‍ കട്ട് ചെയ്താണ് പ്രതികള്‍ മോഷണം നടത്തിയതെന്നും പേലീസ് പറയുന്നു. ജ്വല്ലറിയില്‍ സി.സി.ടി.വി. ഇല്ലാത്തത് പോലീസ് അന്വേണത്തെ ബാധിച്ചു. സമീപസ്ഥലം മുതല്‍ ആലുവ വരെയുള്ള നൂറുകണക്കിന് സി.സി.ടി.വി. ദൃശ്യങ്ങളും, ഇരുപത് ലക്ഷത്തോളം ഫോണ്‍ കാളുകളും പരിശോധിച്ചതില്‍ നിന്നാണ് പ്രതികളെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിക്കുന്നത്. എന്നാല്‍ അപ്പോഴേയ്ക്കും പ്രതികള്‍ അതിര്‍ത്തികടക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. എലൂര്‍ സി ഐ യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വഷണ സംഘം വെസ്റ്റ് ബംഗാളിലെ പേട്രപ്പോള്‍ അതിര്‍ത്തിക്കു സമീപത്തുനിന്നും അറസ്‌റ് ചെയ്തു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് കേരള പോലീസ് അറസ്റ്റ് ബാബ്ലുവിനെ അറസ്റ്റു ചെയ്തത്. പ്രതിയെ പിന്നീട് ബോങ്കാവ് കോടതിയില്‍ ഹാജരാക്കി.

Second Paragraph (saravana bhavan

പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് സംഘത്തില്‍ നാലുപേര്‍ ഉണ്ടായിരുന്നെന്ന് വ്യക്തമായത്. ബാബ്ലൂ ഈ മോഷണത്തിനായി രണ്ടുമാസമായി എലൂരില്‍ വീട് വാടകയ്ക്ക് എടുത്തു താമസിക്കുകയായിരുന്നു. മറ്റുള്ളവര്‍ മോഷണത്തിന് ഏതാനും ദിവസം മുന്‍പാണ് കേരളത്തില്‍ എത്തിയത്. മോഷണത്തിനായി ഇവര്‍ പല സ്ഥാപനങ്ങളില്‍ നിന്നും ഗ്യാസ് സിലിണ്ടര്‍, ഓക്‌സിജന്‍ സിലിണ്ടര്‍, കമ്ബിപാര മുതലായവ സംഘടിപ്പിച്ചു എന്നും കിട്ടിയ മുതലുകള്‍ സൂറത്തില്‍ എത്തിയ ശേഷം നാലുപേരും പങ്കിട്ടെടുത്തു എന്നുമാണ് ഇയാള്‍ ചോദ്യം ചെയ്യലില്‍ പോലീസിനു നല്‍കിയ വിവരം.

മോഷ്ടിച്ച സ്വര്‍ണ്ണം ഗുജറാത്തിലെ സൂറത്തില്‍ വിവിധ ജ്വല്ലറികളിലായി വില്‍പ്പന നടത്തിയിരുന്നു. ഒന്നേ കാല്‍ കിലോ സ്വര്‍ണം ഉരുക്കിയ നിലയില്‍ പോലീസ് കണ്ടെടുത്തു. കൊച്ചി സിറ്റി പോലീസ് കമ്മിഷണറുടെ നിര്‍ദ്ദേശ പ്രകാരം എറണാകുളം അസിസ്റ്റന്റ് കമ്മിഷണര്‍ ലാല്‍ജിയുടെ നേതൃത്വത്തില്‍ എലൂര്‍ സി ഐ എം മനോജ് ,എസ് ഐ പ്രദീപ് , ഷാഡോ പോലീസ് അംഗങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും കൂടാതെ കൊച്ചി സിറ്റി സൈബര്‍ സെല്ലില്‍ നിന്നുള്ളവരെ ഉള്‍പ്പെടെ യുള്ള സൈബര്‍ ഫോറെന്‍സിക് വിദഗ്ധരെടെയും പരിശ്രമ ഫലമായാണ് പ്രതികളെ കണ്ടെത്തിയത്.