Above Pot

ഗുരുവായൂരിൽ ഭക്തരെ പ്രവേശിപ്പിക്കാൻ തീരുമാനം, വെർച്ചൽ ക്യൂ വഴി 3000 പേരെ അനുവദിക്കും

ഗുരുവായൂർ : ഗുരുവായൂർക്ഷേതത്തിൽ ഭക്തരെ പ്രവേശിപ്പിക്കാൻ തീരുമാനം. വെർച്ചൽ ക്യൂ വഴി 3000 പേരെ അനുവദിക്കും. വാതിൽ മാടം വരെയാണ് ഭക്തരെ പ്രവേശിപ്പിക്കുക . പ്രാദേശികക്കാർ ,ജീവനക്കാർ ,പെൻഷൻകാർ , പാരമ്പര്യക്കാർ , പോലീസ് എന്നിവർക്ക് കിഴക്കേ നടയിലുള്ള ഇൻഫർമേഷൻ സെന്ററിൽ നിന്നും തത്സമയ പാസ് വാങ്ങി ദർശനം നടത്താൻ അനുവദിക്കും . പ്രവേശനം കിഴക്കേ നടയിൽ കൂടി മാത്രമായി നിയന്ത്രിക്കും .പാസില്ലാതെ ആരെയും അകത്തേക്ക് പ്രവേശിപ്പിക്കില്ല . ചോറൂൺ ഒഴികെ വിവാഹം , തുലാഭാരം വാഹന പൂജ തുടങ്ങി എല്ലാ വഴിപാടുകളും പതിവ് പോലെ നടക്കും . ക്ഷേത്രത്തിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നതിനു ജില്ലാ ഭരണ കൂടം അനുകൂല നിലപാട് ആണ് സ്വീകരിച്ചിട്ടുള്ളത് . ക്ഷേത്രത്തിൽ ജോലി ചെയ്യുന്നവർ നിർബന്ധമായും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർ ആയിരിക്കണം എന്ന നിബന്ധനയും വെച്ചിട്ടുണ്ട് .കളക്ടറുടെ രേഖാമൂല മുള്ള അനുമതി ലഭിച്ചാൽ പ്രവേശനം ഉടനെ അനുവദിക്കും

First Paragraph  728-90

അതെ സമയവും ക്ഷേത്ര നടയിലെ കടകൾ തുറക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നുണ്ട് . കടയിലെ ജീവനക്കാരും കോവിഡ് പരിശോധന നടത്തണമെന്നാണ് ജില്ലാ ഭരണ കൂടം നിർദേശിച്ചിട്ടുള്ളത് , പരിശോധന നടത്താത്ത കടകൾ തുറക്കാൻ അനുവദിക്കില്ല എന്നുമാണ് ജില്ലാ ഭരണ കൂടത്തിന്റെ നിലപാട് . കോവിഡ് പരിശോധനയിൽ നിന്നും വ്യാപാരികൾ മുഖം തിരിച്ചു നിൽക്കുകയാണ് . ക്ഷേത്രവുമായി ബന്ധപ്പെട്ട ജീവനക്കാരിൽ നടത്തിയ പരിശോധനയിൽ 117 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത് . ഏകാദശി നാളിലും അതിനു ശേഷവും നിബന്ധനകൾ പാലിക്കാതെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ചതിനെ തുടർന്ന് കോവിഡ് പടർന്ന് പിടിച്ചതോടെയാണ് ക്ഷേത്രത്തിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നത് ജില്ലാ ഭരണകൂടം തടഞ്ഞത്

Second Paragraph (saravana bhavan