കടപ്പുറം പഞ്ചായത്തിൽ സത്യപ്രതിജ്ഞ കഴിഞ്ഞ അംഗങ്ങളോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ്
ചാവക്കാട് : കടപ്പുറം പഞ്ചായത്തിൽ സത്യപ്രതിജ്ഞ കഴിഞ്ഞ അംഗങ്ങളോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് , സത്യപ്രതിജ്ഞ ചടങ്ങിൽ സജീവ സാന്നിധ്യമായിരുന്ന സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പഞ്ചായത്ത് അംഗങ്ങളോടും , ചടങ്ങിൽ പങ്കെടുത്ത രാഷ്ട്രീയ പ്രതിനിധികളോടും നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പ് നിര്ദശിച്ചത് . കടപ്പുറം ആരോഗ്യ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .
കുടുംബശ്രീ ഹാളില്‍ റിട്ടേണിംഗ് ഓഫീസര്‍ കെകെ സത്യഭാമ മുതിര്‍ന്നഗംമായ ടി കെ രവീന്ദ്രന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് കെ കെ രവീന്ദ്രന്‍ ബാക്കി 15അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മുസ്ലിം ലീഗ് അംഗങ്ങള്‍ അല്ലാഹുവിന്റെ നാമത്തിലും കോണ്‍ഗ്രസ് അംഗം ഈശ്വരാനാമത്തിലും എല്‍ഡിഎഫ് അംഗങ്ങള്‍ ദൃഢ പ്രതിജ്ഞയും ബിജെപി അംഗങ്ങള്‍ ഈശ്വര നാമത്തിലും സത്യവാചകം ചൊല്ലി. പഞ്ചായത്ത് സെക്രട്ടറി എ.വി അനുപമ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് തേക്കരകത്ത് കരീം ഹാജി, പിഎം മുജീബ്, വിഎം മനാഫ് ബിജെപി കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഗണേഷ് ശിവജി, പി ബൈജു തുടങ്ങിയവര്‍ സന്നിഹിതരായി. തുടര്‍ന്ന് പ്രതിനിധികള്‍ ആദ്യയോഗം ചേര്‍ന്നു.