Above Pot

വിലക്ക് മറി കടന്ന് ഗുരുവായൂർ നാലമ്പലത്തിനകത്ത് മന്ത്രി ഭാര്യക്ക് സുഖ ദർശനം .

ഗുരുവായൂർ : കോവിഡ് പശ്ചാത്തലത്തിൽ ഭക്തർക്ക് പ്രവേശനം നിഷേധിച്ച ഗുരുവായൂർ ക്ഷേത്ര നാലമ്പലത്തിനകത്ത് കടന്ന് മന്ത്രി ഭാര്യയും പരിവാരങ്ങളങ്ങളും ദർശനം നടത്തിയതിൽ ഭക്തർക്കിടയിൽ പ്രതിഷേധം . ദേവസ്വം മന്ത്രി കടകം പള്ളിയുടെ ഭാര്യ സുലേഖ സുരേന്ദ്രൻ ,മരുമകൾ ,ദേവസ്വം കമ്മീഷണർ പി വേണുഗോപാൽ , ഭാര്യ മീന ,എന്നിവരാണ് ഇന്ന് പുലർച്ചെ നാലമ്പലത്തിനകത്ത് പ്രവേശിച്ച് ദർശന സായൂജ്യം തേടിയത് . പുലർച്ചെ മൂന്നു മണിക്ക് ശേഷം വടക്കേ നടയിലൂടെ നാലമ്പലത്തിനകത്തേക്ക് പ്രവേശിച്ച സംഘം ഒരു മണിക്കൂറോളം സോപാന പടിയുടെ മുന്നിൽ നിന്ന് ദർശനം നടത്തി മലർ നിവേദ്യം കഴിഞ്ഞ ശേഷം പുറത്തിറങ്ങി കൂത്തമ്പലത്തിൽ ദ്വാദശി പണം സമർപ്പിച്ചാണ് മടങ്ങിയത് .

First Paragraph  728-90

ദേവസ്വം ചെയര്മാൻ ഭരണ സമിതി അംഗങ്ങളായ കെ വി ഷാജി , കെ അജിത് , ക്ഷേത്രത്തിലെ ഉന്നത ഉദ്യോഗസഥർ എന്നിവരും സം ഘത്തെ അനുഗമിച്ചു . 24 ന് രാത്രിയാണ് സുലേഖ സുരേന്ദ്രൻ ഗുരുവായൂരിൽ എത്തിയത് താമസത്തിനായി ശ്രീവത്സത്തിലെ ഒന്നാം നമ്പർ സ്യൂട്ട് തുറന്നു കൊടുത്തു , മുറിക്ക് വൃത്തി പോരെന്ന് പരാതി പറഞ്ഞപ്പോൾ ഭരണ സമിതി അംഗങ്ങൾ ഓടിയെത്തി ജീവനക്കാരെ വഴക്ക് പറഞ്ഞ് രണ്ടാം നമ്പർ സ്യൂട്ടിലേക്ക് മാറ്റി കൊടുത്തു . മാസങ്ങളായി അടച്ചിട്ട സ്യൂട്ട് റൂം ഇവർക്കായാണ് തുറന്നത് . അടച്ചിട്ടതിനെ തുടർന്നുള്ള ഗന്ധം മുറിയിൽ തങ്ങി നിന്നിരുന്നുവത്രെ . ഏകാദശി ദിവസവും ഇവർ നിരവധി തവണ നാലമ്പലത്തിൽ കയറി ദർശനം നടത്തിയിരുന്നു വെന്ന വിവരവും പുറത്ത് വരുന്നുണ്ട് .

Second Paragraph (saravana bhavan

ക്ഷേത്രത്തിലെ കഴകക്കാർ , പ്രവർത്തിക്കാർ , കീഴ് ശാന്തി മാർ എന്നിവർക്ക് പോലും പ്രവർത്തി ഇല്ലാത്ത സമയങ്ങളിൽ നാലമ്പലത്തിനകത്തേക്കുള്ള പ്രവേശനം കർശനമായി തടയപ്പെട്ടിരിക്കുമ്പോഴാണ് മന്ത്രി ഭാര്യയും പരിവാരങ്ങളും നാലമ്പല ത്തിനകത്ത് കയറി തൊഴുതു മടങ്ങുന്നത് . ഏകാദശി ദിവസം ആയിരങ്ങളാണ് ഓൺലൈനിൽ ബുക്ക് ചെയ്ത് ബലിക്കല്ലിന് മുന്നിൽ നിന്ന് ദർശനം നടത്തിയത് അത്രത്തോളം പേർ ദേവസ്വം ഓഫീസിൽ നിന്നുള്ള ശുപാർശയിലും ദർശനം നടത്തി . ഓൺ ലൈനിൽ ബുക്ക് ചെയ്ത് വരുന്നവരെ ശരീര ഊഷ്മാവ് പരിശോധിച്ചാണ് അകത്തേക്ക് വിട്ടിരുന്നത് ,ദേവസ്വം ഓഫീസ് വഴി വരുന്നവർക്ക് ഒരു പരിശോധനയും ബാധകമായിരുന്നില്ല