വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം പോയിരുന്ന യുവതിയെ കാര്‍ തടഞ്ഞ് കാമുകന്‍ കടത്തി കൊണ്ടു പോയി
തൃശൂര്‍: വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് കാറില്‍ മടങ്ങുന്നതിനിടെ വധുവിനെ സിനിമാ സ്റ്റൈലില്‍ കാമുകന്‍ തട്ടിക്കൊണ്ടുപോയി. ദേശമംഗലം പഞ്ചായത്തിലാണ് സംഭവം.
വീട്ടുകാരുടെ ഇഷ്ടപ്രകാരമാണ് യുവതിയുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ ശേഷം വരന്റെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കാമുകനും സുഹൃത്തുക്കളും കാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് താലി ഭര്‍ത്താവിന് ഊരി നല്‍കി യുവതി കാമുകനൊപ്പം പോവുകയായിരുന്നു.
യുവാവിന്റെ പരാതിയെ തുടര്‍ന്ന് ചെറുതുരുത്തി പൊലീസ് യുവതിയെയും കാമുകനെയും സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി. ബന്ധുക്കളുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് ആഭരണങ്ങള്‍ ഊരി വാങ്ങിയ ശേഷം യുവതിയെ കാമുകന്റെ വീട്ടുകാരുടെ കൂടെ പറഞ്ഞയച്ചു.
ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് കല്യാണ ചെലവിന് നഷ്ടപരിഹാരമായി രണ്ടര ലക്ഷം രൂപ വധുവിന്‍റെ പിതാവ് നല്‍കിയ ശേഷമാണ് പൊലീസ് കേസ് പിന്‍വലിച്ചത്.