ഗുരുവായൂരിൽ തേൻമഴയായി പഞ്ചരത്ന കീർത്തനം പെയ്തിറങ്ങി
ഗുരുവായൂർ : വിണ്ടു കീറിയ ഭൂമിയിലേക്ക് തേൻ മഴയായി പഞ്ച രത്ന കീർത്തനം മേല്പത്തൂർ ആഡിറ്റോറിയത്തിൽ പെയ്തിറങ്ങിയത് സംഗീതാസ്വാദകർക്ക് കുളിരായി മാറി . കോവിഡ് മഹാമാരിയെ ഭയന്ന് മാർച്ചിലെ ഗുരുവായൂർ ഉത്സവത്തിന് ശേഷം സുഖ സുഷുപ്തിയിലായിരുന്നു മേല്പത്തൂർ ആഡിറ്റോറിയം . അടച്ചിടുന്നത് വരെ നൃത്ത സംഗീത പരിപാടികളാൽ ദിവസവും ശബ്ദ മുഖരിതമായിരുന്നു മേൽപ്പത്തൂരിന്റെ പേരിലുള്ള ഈ വേദി . സംഗീത പ്രേമികളുടെ നിരന്തര അഭ്യർത്ഥനയെ തുടർന്നാണ് പഞ്ചരത്ന കീർത്തന ആലാപനം നടത്താൻ ദേവസ്വം തയ്യാറായത് .
മണ്ണൂർ എം പി രാജകുമാരനുണ്ണിയുടെ നേതൃത്വത്തിൽ നടന്ന സംഗീതാർച്ചനയിൽ പതിനൊന്ന് കലാകാരന്മാർ അണിനിരന്നു . സൗരാഷ്ട്ര രാഗത്തിലുള്ള ശ്രീ ഗണപതിം എന്ന ഗണേശ സ്തുതിയോടെയാണ് സംഗീതാർച്ചന ആരംഭിച്ചത് . തുടർന്ന് പഞ്ചരത്നത്തിലെ ആദ്യ കീർത്തനമായ ജഗദാനന്ദകാരക ജയ ജാനകി പ്രാണനായകാ (രാഗം: നാട്ട) എന്ന കീർത്തനവും ശേഷം ദുഡുകു, ഗല, നന്നേ, ദൊരേ, കൊഡുകു, ബ്രോചുരാ എന്തോ (രാഗം: ഗൗള) സാധിംചെനെ ഓ മനസാ (രാഗം: ആരഭി) കനകന രുചിരാ; കനക വസന! നിന്നു (രാഗം: വരാളി) എന്നീ കീർത്തനങ്ങളും ആലപിച്ചു . അവസാനമായി പഞ്ചരത്നത്തിലെ അവസാന കീർത്തനമായ ശ്രീ രാഗത്തിലുള
എന്ദരോ മഹാനു ഭാവ-ലു അന്ദരികി വന്ദനമു ആലപിച്ചപ്പോൾ ഹർഷാരവത്തോടെയാണ് എതിരേറ്റത് .
മണ്ണൂരിന് പുറമെ ഡോ ഗുരുവായൂർ മണികണ്ഠൻ ,ഡോ എം എസ് പരമേശ്വരൻ , ഡോ : മഹിതാ വർമ്മ , ഗുരുവായൂർ ഭാഗ്യലക്ഷമി , അഭിരാം ഉണ്ണി എന്നിവർ വായ് പാട്ടിൽ അണിനിരന്നു . തിരുവിഴ വിജു എസ് ആനന്ദ് ,മാഞ്ഞൂർ രഞ്ജിത് എന്നിവർ വയലിനിലും , കുഴൽ മന്ദം രാമകൃഷ്ണൻ ഗുരുവായൂർ സനോജ് , എന്നിവർ മൃദം ഗ ത്തിലും , മാഞ്ഞൂർ ഉണ്ണികൃഷ്ണൻ ഘടത്തിലും പക്കമേളമൊരുക്കി .