ഗുരുവായൂരിൽ യു ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ എം പി വിൻസെന്റ് ഉൽഘാടനം ചെയ്തു
ഗുരുവായൂർ : ഗുരുവായൂർ നഗരസഭ ഐക്യജനാധിപത്യ മുന്നണി തെരെഞ്ഞെടുപ്പ് കൺവെൻക്ഷൻ ഡി.സി.സി പ്രസിഡൻ്റ് എം.പി വിൻസൻ്റ് ഉൽഘാടനം ചെയ്തു. പാവർട്ടി ബ്ലോക്ക് കോൺഗ്രസ്റ്റ് പ്രസിഡണ്ടു് -എ.റ്റി സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു.ടി.വി.ചന്ദ്രമോഹൻ, സി.എച്ച് റഷീദ്, സി.ഒ.ജേക്കബ്ബ്, വി.വേണുഗോപാൽ, ആർ.രവികുമാർ , ജോയ് ചെറിയാൻ, ,ടി.എ.ഷാജി, ബാബൂ ആളുർ ,ആർ.എ.അബൂബക്കർ എന്നിവർ സംസാരിച്ചു ഗുരുവായൂർ മണ്ഡലം പ്രസിഡണ്ടു് ബാലൻ വാറനാട്ട് 43 സ്ഥാനാർത്ഥികളെയും പരിചയപ്പെടുത്തി.സ്റ്റീഫൻ മാസ്റ്റർ ചെയർമാനും ജലീൽ പൂക്കോട്, ശശി വാറണാട്ട്, ആർ.എ അബൂബക്കർ ,ബാബു പി.ആളൂർ ജനറൽ കൺവീനർമാർ, എ.റ്റി ഹംസ.ഖജാൻജി.ബാബു ഗുരുവായൂർ ഓഫീസ് സെക്രട്ടറി എന്നിവരടങ്ങിയ വിപുലമായ തെരെഞ്ഞെടുപ്പ് കമ്മിറ്റിയും രൂപീകരിച്ചു.