Post Header (woking) vadesheri

എം.എം ഹസ്സന്‍റെ സഹോദരൻ എം.എം അഹമ്മദ് സുൽഫിക്കർ അന്തരിച്ചു

Above Post Pazhidam (working)

തിരുവനന്തപുരം യു.ഡി.എഫ് കൺവീനർ എം.എം ഹസ്സന്‍റെ സഹോദരൻ എം.എം അഹമ്മദ് സുൽഫിക്കർ (60) അന്തരിച്ചു. ക്യാൻസർ രോഗ ബാധയെ തുടർന്ന് ഏറെ നാളായി ചികിൽസയിലായിരുന്നു. ഷാർജ ഇന്ത്യൻ അസോസിയേഷന്‍റെയും, ഇൻകാസിന്‍റെയും ഭാരവാഹിയും, ഹീര ഹെറിട്ടേജ് ഓണേഴ്‌സ് അസോസിയേഷന്‍റെ സെക്രട്ടറിയും, ഷാർജയിലെ മാലിക് മുഹമ്മദ് പ്രിൻറിംഗ് പ്രസ്സിന്‍റെയും അൽ മിസ്ബാഹ് അഡ്വർടൈസിംഗിന്‍റെയും ഉടമയുമാണ്.

Ambiswami restaurant

ജഗതി കൊച്ചാർ റോഡിൽ ഹീര ഹെറിട്ടേജ് 17 F-ലായിരുന്നു താമസം. ഭാര്യ സോഫിയബീഗം. മക്കൾ സുഹാന, സുൽത്താന. മരുമകൻ അഹമ്മദ് അസ്സൈൻ (എടപ്പാൾ). ഖബറടക്കം ഇന്ന് രാത്രി 8.30 ന് മണക്കാട് വലിയപള്ളി ഖബർസ്ഥാനിൽ നടക്കും.

Second Paragraph  Rugmini (working)