തൃശൂർ ജവഹർ നവോദയ വിദ്യാലയത്തിലെ പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

">

തൃശൂർ : മായന്നൂർ ജവഹർ നവോദയ വിദ്യാലയത്തിലേക്ക് 2021- 22 അദ്ധ്യായന വർഷത്തിലേക്കുള്ള ആറാം ക്ലാസ് പ്രവേശനപരീക്ഷയ്ക്ക് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. സർക്കാർ അംഗീകൃത വിദ്യാലയങ്ങളിലെ അഞ്ചാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 2020 ഡിസംബർ 15-ാം തീയ്യതി വരെ ഓൺലൈനായി അപേക്ഷിക്കാം. ഗ്രാമീണമേഖലയിൽ സ്ഥിതിചെയ്യുന്ന വിദ്യാലയങ്ങളിലെ കുട്ടികൾക്ക് 75 ശതമാനം സീറ്റ് സംവരണമുണ്ട്.

അപേക്ഷ സമർപ്പിക്കുമ്പോൾ 2011 – സെൻസസ് പ്രകാരം സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം ഗ്രാമമാണോ നഗരമാണോ എന്ന് പ്രധാനാധ്യാപകനും രക്ഷിതാക്കളും ഉറപ്പുവരുത്തണം. രക്ഷിതാവ് സാക്ഷ്യപ്പെടുത്തിയ നിശ്ചിത മാതൃകയിലുള്ള അപേക്ഷ www.navodaya.gov.in എന്ന വെബ്സൈറ്റ് വഴിയോ നവോദയ വിദ്യാലയം മായന്നൂരിലെ അഡ്മിഷൻ ഹെൽപ്പ് ഡെസ്ക് വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഹെൽപ്പ് ഡെസ്ക് നമ്പർ : 04884- 286260, 9446951361, 8848365457

Leave a Reply

Your email address will not be published. Required fields are marked *

Sponsors