നമ്മൾ ചാവക്കാട്ടുകാർ, മനാഫ് പെരിങ്ങാടിന് ചികിത്സാ സഹായം നല്കി.

">

ചാവക്കാട് : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്റൈൻ ചാപ്റ്ററിൻ്റെ പ്രവത്തകനായ മനാഫ് പെരിങ്ങാടിന് ചികിത്സാ സഹായം നല്കി. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന്. തുടർ ചികിത്സക്കായി നാട്ടിലെത്തിയ അദ്ദേഹത്തിന്, മുഹ്സിൻ സഹായ സമിതി സ്വരൂപിച്ച തുകയിൽ നിന്നും 75000 രൂപ നൽകുകയായിരുന്നു.

വാർഡ് മെമ്പർ സുലൈമു വലിയകത്ത്, സി പി എം ഏരിയ കമ്മിറ്റി അംഗം ടി .വി. സുരേന്ദ്രൻ, മഹല്ല് പ്രസിഡന്റ്‌ മംഗല്യം മുഹമ്മദ് ഹാജി എന്നിവരിൽനിന്നും, നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ചവക്കാട് ചാപ്റ്റർ പ്രസിഡന്റ് കെ. സ് ബാബുരാജ്, ജനറൽ സെക്രട്ടറി റസാക്ക് അറക്കൽ,ഗ്ലോബൽ പ്രതിനിധി സി. എം. ജെനീഷ് , ബഹ്‌റൈൻ ചാപ്റ്റർ അംഗങ്ങളായ ബാലു മരക്കാത്ത്, സക്കറിയ, ഷിബു, ഉമെയർ തുടങ്ങിയവർ തുക ഏറ്റുവാങ്ങി മനാഫിന് തുടർ ചികിത്സക്ക് വേണ്ടി നൽകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors