യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത സീരിയല്‍ നടന് ഉള്‍പ്പെടെ മൂന്നു പേര് അറസ്റ്റില്‍
തിരുവനന്തപുരം: യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ സീരിയല്‍ നടന് ഉള്‍പ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും വിലാസത്തിലും മൊബൈല്‍ ഫോണിലേക്കും അയച്ചുകൊടുത്ത കേസിലാണ് അറസ്റ്റ്.
തിരുവനന്തപുരം ഡെന്റല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.സുബു, സീരിയല്‍ നടനും നിര്‍മാതാവുമായ നെടുമങ്ങാട് വാളിക്കോട് സ്വദേശി ജസീര്‍ ഖാന്, നെടുമങ്ങാട് വേങ്കവിള സ്വദേശി ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്. യുവതിയുടെ ബന്ധുവിന്റെ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്. യുവതിയുടെ വിവാഹ ശേഷം ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും യുവതിയെ മോശമായി ചിത്രീകരിച്ചുകൊണ്ട് ഊമക്കത്തുകളും മോര്‍ഫ് ചെയ്ത നഗ്ന ഫോട്ടോകളും പ്രതികള്‍ അയച്ചിരുന്നു.,
.
,
ഇതു സംബന്ധിച്ച് നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് യുവതിയും ഭര്‍ത്താവും അകന്ന് കഴിയുകയായിരുന്നു. ഇതിനിടെ യുവതിയുടെ ബന്ധുവായ മറ്റൊരു സ്ത്രീക്ക് ലഭിച്ച വാട്സ് ആപ് സന്ദേശത്തിന്റെ ചുവട് പിടിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.
മറ്റൊരാളുടെ വിലാസത്തില്‍ എടുത്ത മൊബൈല്‍ നമ്ബരില്‍ നിന്നാണ് ഫോട്ടോ അയച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സുബു നല്കിയ ഫോട്ടോകള്‍ ജംസീര് മോര്‍ഫ് ചെയ്യുകയായിരുന്നു.
ജസീര്‍ ഖാന് മൊബൈല്‍ കണക്ഷന് എടുത്ത് കൊടുത്തത് മൊബൈല്‍ കടയുടമ ശ്രീജിത്താണ്. സുഹൃത്തായ സുബുവിന്റെ നിര്‍ദേശം അനുസരിച്ചാണ് ജസീര്‍ ശ്രീജിത്തിനോട് സിം ആവശ്യപ്പെട്ടത്.
പോലീസ് നടത്തിയ അന്വേഷണത്തില്‍ വട്ടപ്പാറ സ്വദേശിയായ യുവാവിന്റെ വിലാസത്തിലുള്ള സിം കാര്‍ഡില്‍ നിന്നാണ് വാട്സ്ആപ് സന്ദേശം അയച്ചിരിക്കുന്നതെന്ന് കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ഇങ്ങനെയൊരു സിം കണക്ഷന് എടുത്തിട്ടില്ലെന്ന് ഇയാള്‍ മൊഴി നല്കി. തുടര്‍ന്ന് മൊബൈല്‍ കണക്ഷന് കമ്ബനിക്ക് നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ പോലീസിന് കൂടുതല്‍ വിശദാംശങ്ങള്‍ ലഭിച്ചു.
മൊബൈല്‍ കണക്ഷന് എടുക്കുന്നതിനുള്ള ഫോമില്‍ വട്ടപ്പാറ സ്വദേശിയുടെ വിലാസവും ജസീറിന്റെ ചിത്രവുമാണ് പതിപ്പിച്ചത്. കൂടാതെ ശ്രീജിന്റെ ഉടമസ്ഥതയിലുള്ള കടയില്‍ നിന്നാണ് അപേക്ഷ ലഭിച്ചിരിക്കുന്നതെന്നും മനസിലാക്കി. തുടര്‍ന്ന് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ജസീറിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് ശ്രീജിത്ത് പോലീസിനോട് സമ്മതിച്ചു.
വട്ടപ്പാറ സ്വദേശിയായ യുവാവ് മാസങ്ങള്‍ക്ക് മുന്‍പ് ആധാര്‍ കാര്‍ഡിന്റെ കോപ്പി എടുക്കുന്നതിന് ശ്രീജിത്തിന്റെ കടയിലെത്തിയിരുന്നു. ഈ സമയം ഒരു കോപ്പി കൂടുതല്‍ എടുത്ത് ശ്രീജിത്ത് അത് സൂക്ഷിച്ചിരുന്നു. ഈ വിലാസവും ജസീറിന്റെ ചിത്രവും വച്ചാണ് സിം എടുത്തത്.
തുടര്‍ന്ന് പോലീസ് ജസീറിനെ കസ്റ്റഡിയിലെടുത്തു. ഡോ. സുബു നല്കിയ പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പെണ്‍കുട്ടിയുടെ ബന്ധുവായ സ്ത്രീക്ക് വാട്സ്ആപിലൂടെ ചിത്രം അയച്ചത് താനാണെന്ന് ജസീര്‍ സമ്മതിച്ചു. സുബുവും പോലീസ് കസ്റ്റഡിയിലാണ്. ഇയാള്‍ കുറ്റം സമ്മതിച്ചു.
പെണ്‍കുട്ടിയുമായി പരിചയമുണ്ടായിരുന്ന സുബുവിന് അവരോട് അടുപ്പം തോന്നിയിരുന്നു. എന്നാല്‍ വിവാഹ ശേഷം യുവതിയുമായുള്ള അടുപ്പം കുറഞ്ഞതോടെ യുവതിയുടെ വിവാഹബന്ധം വേര്‍പെടുത്തുവാനും ഈ അവസരം മുതലെടുത്ത് കൂടുതല്‍ അടുക്കുവാനുമാണ് ഇങ്ങനെ ചെയ്തതെന്ന് സുബു കുറ്റസമ്മതം നടത്തി.
വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ് സുബു. ഫോര്‍ട്ട് അസി. കമ്മീഷണര്‍ ആര്. പ്രതാപന് നായരുടെ നേതൃത്വത്തില്‍ ഫോര്‍ട്ട് സി ഐ രാഗേഷ് എസ് ഐമാരായ സജു ഏബ്രഹാം, സെല്‍വിസ്, സിപിഒമാരായ ബിനു, സാബു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.