Above Pot

ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും പണം കവർന്ന ജീവനക്കാരനെ ദേവസ്വം സസ്‌പെന്റ് ചെയ്തു .

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും പണം കവർന്ന ജീവനക്കാരനെ ദേവസ്വം സസ്‌പെന്റ് ചെയ്തു . വഴിപാട് കൗണ്ടറിൽ ജോലി ചെയ്തിരുന്നു സ്ഥിരം ജീവനക്കാരൻ താമരയൂർ പള്ളി കുളത്ത് വീട്ടിൽ വിഷ്ണു ദാസി (31) നെയാണ് അന്വേഷണ വിധേയമായി ദേവസ്വം സസ്‌പെന്റ് ചെയ്തത് . സംഭവത്തിൽ ദേവസ്വം പോലീസിലും പരാതി കൊടുക്കുന്നുണ്ട് .അഡ്വാൻസ് ബുക്കിങ്ങ് കൗണ്ടറിൽ ഉണ്ടായിരുന്ന 35,000 രൂപ ഡ്യൂട്ടി കഴിഞ്ഞു പോകുമ്പോൾ അടിച്ചു മാറ്റി കൊണ്ട് പോകുകയായിരുന്നു .

First Paragraph  728-90

സംഭവം വിവാദമായപ്പോൾ പണം തിരിച്ചു വെച്ച് രക്ഷപെടാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല . ചെയർമാൻ ക്ഷേത്രം ഡി എ യിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു .ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് വിഷ്ണു ദാസിനെ സസ്‌പെന്റ് ചെയ്തത് . നേരത്തെ സോപാന പടിയിൽ നിന്ന് പണം മോഷ്ടിച്ച കാവൽക്കാരനെ സസ്‌പെന്റ് ചെയ്തിരുന്നു . ഭരണ കക്ഷിയിൽ പെട്ട ജീവനക്കാരൻ ആയതു കൊണ്ട് സസ്‌പെൻഷൻ അവസാനിപ്പിച്ച് പെട്ടെന്ന് തന്നെ ജോലിയിൽ തിരിച്ചെടുത്തു . ഭരണ പക്ഷത്തുള്ള ആളായതിനാൽ പോലീസിൽ പരാതി കൊടുക്കാൻ ദേവസ്വം തയ്യാറായില്ല .

Second Paragraph (saravana bhavan

മോഷണം പോലുള്ള കുറ്റകൃത്യം ചെയ്താൽ പോലും ഭരിക്കുന്ന പാർട്ടികളുടെ സംരക്ഷണം ലഭിക്കുന്നത് കൊണ്ട് മോഷണം നടത്താൻ ജീവനക്കാർക്ക് ഒരു ഭയവുമില്ല . സോപാന പടിയിലെ പല മോഷണങ്ങളും ക്ഷേത്രത്തിലെ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് ഒതുക്കി തീർക്കുകയും ചെയ്യുന്നത് മോഷ്ടാക്കൾക്ക് മോഷണത്തിനുള്ള പ്രചോദനവും ആയി മാറിയിട്ടുണ്ട്