കേരള ബാങ്ക് ജീവനക്കാർ സംസ്ഥാന വ്യാപകമായി സൂചന പണിമുടക്ക് നടത്തി

">

ഗുരുവായൂർ: കേരള ബാങ്ക് ജീവനക്കാർ സംസ്ഥാന വ്യാപകമായി സൂചന പണിമുടക്ക് നടത്തി. കാലാവധി കഴിഞ്ഞ് 42 മാസം പിന്നിട്ട ശംബള പരിഷ്കരണം നടപ്പിലാക്കുക , തടഞ്ഞുവച്ച 25 ശതമാനം ഡി.എ അനുവദിക്കുക , പ്രമോഷനുകൾ അനുവദിക്കുക ,PTS ജീവനക്കാർക്ക് പ്രമോഷൻ അനുപാതം ഉയർത്തുക , അന്യായമായ സ്ഥലമാറ്റങ്ങൾ റദ്ദാക്കുക, കേഡർ സംയോജനം നടപ്പിലാക്കുക എന്നി നിരവധിയായ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേരള ബാങ്ക് ജീവനക്കാർ (മുൻ ജില്ലാ ബാങ്ക്) ആൾ കേരള ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ്സിൻ്റെയും ആൾ കേരള ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് യൂണിയൻ്റെയും നേതൃത്വത്തിൽ സെപ്തംബർ 30 ന് സംസ്ഥാന വ്യാപകമായി സൂചന പണിമുടക്ക് നടത്തിയത് .

തുടർച്ചയായ നിരവധി പ്രക്ഷോഭ പരിപാടികൾക്കു ശേഷമാണ് 30 ന് സുചനപണിമുടക്ക് . പണിമുടക്കിൻ്റെ ഭാഗമായി കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് ഗുരുവായൂർ മേഖലയിലെ ജീവനക്കാർ കേരള ബാങ്ക് ഗുരുവായൂർ ശാഖക്ക് മുന്നിൽ പ്രതിഷേധ സത്യാഗ്രഹം നടത്തി. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് കെ.പി ഉദയൻ ഉദ്ഘാടനം ചെയ്തു. ആൾ കേരള ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് ആർ. രവികുമാർ അദ്ധ്യക്ഷത വഹിച്ചു. എ.കെ ബി ഇ എഫ് ടൗൺ കമ്മറ്റി ചെയർമാൻ ബിജു ശങ്കർ, സംഘടന നേതാക്കളായ എൻ എ രമേശൻ, എ.പി പ്രദേഷ് എന്നിവർ പ്രസംഗിച്ചു. കെ.ജി ബീന, വി ശോഭ, സി.ഡി അനിത, സി.ആർ സുധ, വി.ബി. അരുണ, പ്രിൻസി ജോൺ, കെ നന്ദിനി, സ്മിത, സിന്ധു, വിജയലക്ഷ്മി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Sponsors