മന്ത്രി എ സി മൊയ്തീന്റെ രാജി ആവശ്യപ്പെട്ട് കുന്നംകുളത്ത് ബി ജെ പി മാർച്ച് നടത്തി
കുന്നംകുളം: ലൈഫ് മിഷ്ന്‍ പദ്ധതി ക്രമക്കേടെന്ന പരാതിയില്‍ സി ബി ഐ കേസെടുത്ത പശ്ചാതലത്തില്‍ തദ്ദേശ വകുപ്പു മന്ത്രി എ സി മൊയ്തീന്റെ രാജി ആവശ്യപെട്ട് കുന്നംകുളത്ത് ബി ജെ പി , മന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ച് പൊലീസ്റ്റേഷന് മുന്നില്‍ ബാരിക്കേഡ് തീര്‍ത്ത് തടഞ്ഞു. സ്ത്രീകളുള്‍പടെ ഉള്ള പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ ഉന്തു തള്ളുമായി. പിന്നീട് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. പ്രതിഷേധ സമരം ബി ജെ പി വാക്താവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
മഹേഷ് തിരുത്തിക്കാട്, ജിത്തു വേലൂര്‍, സുമേഷ് കുട്ടന്‍, കെ കെ മുരളി, ശ്രീജിത് തെക്കേപുറം, ഷിനി, അജിത വിശാല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാര്‍ച്ച്.
റോഡ് ഉപരോധം നീണ്ടു പോയതോടെ പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ്് ചെയ്ത് നീക്കി. അറസ്റ്റിന് വഴങ്ങാതിരുന്നതിനാല്‍ ബലം പ്രയോഗിച്ചായിരുന്നു നടപടി. ഇതില്‍ അറസ്റ്റിനിടെ കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സനു ഗണപതിക്ക് പരിക്കേറ്റു ഇയാളെ പ്രവര്‍ത്തകര്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. എ സി പി ടി.എസ് സിനോജ്, എസ് ഐ ബാബു എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു.