ചാവക്കാട് നഗരസഭാ ചെയർമാൻ ഉൾപ്പെടെ ഒൻപതു പേർക്ക് കോവിഡ്

">

ചാവക്കാട് : ചാവക്കാട് നഗരസഭാ ചെയർമാനും അദ്ദേഹത്തിന്റെ ഡ്രൈവറും ഉൾപ്പെടെ ചാവക്കാട് നഗരസഭയിൽ ഒൻപത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് താലൂക്ക് ആശുപത്രിയിൽ നടന്ന ആന്റിജൻ ടെസ്റ്റിൽ 144 പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. ഇതിൽ ത്തുപേർക്ക് കോവിഡ് കണ്ടെത്തി. ഒരുമനയൂർ പഞ്ചായത്തിലെ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു. നഗരസഭാ ചെയർമാൻ എൻ കെ അക്ബർ സ്വയം ക്വറന്റയിനിൽ പ്രവേശിച്ചു. താനുമായി സമ്പർക്കം പുലർത്തിയവർ സ്വയം നിരീക്ഷണത്തിനു വിധേയമാക്കണമെന്നും. രോഗലക്ഷണമുള്ളവർ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ആരോഗ്യവിഭാഗവുമായി ബന്ധപ്പെടണമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors