Madhavam header
Above Pot

വേശ്യാവൃത്തി നിയമപ്രകാരം കുറ്റകരമല്ല : ബോംബെ ഹൈക്കോടതി

മുംബയ്: വേശ്യാവൃത്തി നിയമപ്രകാരം കുറ്റകരമല്ലെന്നും, പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്ക് അവളുടെ തൊഴില്‍ തിരഞ്ഞെടുക്കാന്‍ അവകാശമുണ്ടെന്നും ബോംബെ ഹൈക്കോടതി. സ്ത്രീകളുടെ സമ്മതമില്ലാതെ അവരെ തടങ്കലില്‍ വയ്ക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി വനിതാ ഹോസ്റ്റലില്‍ തടഞ്ഞുവച്ച മൂന്ന് ലൈംഗിക തൊഴിലാളികളെ സ്വതന്ത്രരാക്കി.

‘വേശ്യാവൃത്തിയെ ക്രിമിനല്‍ കുറ്റമായി കാണുന്ന, അല്ലെങ്കില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നവരെ ശിക്ഷിക്കാന്‍ നിയമപ്രകാരം വ്യവസ്ഥയില്ല’ -ജഡ്ജി പറഞ്ഞു.വാണിജ്യാവശ്യങ്ങള്‍ക്കായി ഒരാളെ ചൂഷണം ചെയ്യുന്നത് നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്ന് വ്യക്തമാക്കിയ കോടതി 20, 22, 23 വയസ് പ്രായമുള്ള മൂന്ന് യുവതികളെ മോചിപ്പിച്ചു.
മുംബയ് പൊലീസിന്റെ സോഷ്യല്‍ സര്‍വീസ് ബ്രാഞ്ച് 2019 സെപ്തംബറില്‍ മലാഡിലെ ചിന്‍ചോളി ബിന്‍ഡര്‍ പ്രദേശത്ത് നിന്ന് രക്ഷപ്പെടുത്തിയ മൂന്ന് സ്ത്രീകളെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് അവരെ ഒരു വനിതാ ഹോസ്റ്റലിലേക്ക് മാറ്റുകയും, പ്രൊബേഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു.

Astrologer

Vadasheri Footer