കെഎം മാണി കുറ്റക്കാരനല്ലെന്ന വെളിപ്പെടുത്തല്‍; സിപിഎം മാപ്പുപറയണം : ഉമ്മൻചാണ്ടി.

">

തിരുവനന്തപുരം: കെഎം മാണി ബാര്‍കോഴക്കേസിൽ കുറ്റക്കാരനല്ലെന്ന ഇടത് മുന്നണി വെളിപ്പെടുത്തൽ കെഎം മാണിക്കുള്ള മരണാനന്തര ബഹുമതിയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ബാര്‍കോഴക്കേസിൽ കെഎം മാണി കുറ്റക്കാരനല്ലെന്ന് അറിയാമായിരുന്നു. നോട്ട് എണ്ണുന്ന മെഷീൻ കെഎം മാണിയുടെ വീട്ടിലുണ്ടെന്നത് അടക്കമുള്ള ആരോപണങ്ങൾ രാഷ്ട്രീയ ആരോപണങ്ങൾ മാത്രമായിരുന്നു എന്നുമാണ് ഇടത് മുന്നണി കൺവീനര്‍ എ വിജയരാഘവൻ പറയുന്നത്. അങ്ങനെ എങ്കിൽ കെഎം മാണിയുടെ കുടുംബത്തോടും ജനങ്ങളോടും സിപിഎം മാപ്പുപറയാൻ തയ്യാറാകണമെന്നാണ് ഉമ്മൻചാണ്ടി ആവശ്യപ്പെടുന്നത്. 

കെഎം മാണി ജീവിച്ചിരുന്നപ്പോള്‍ ഈ വെളിപ്പെടുത്തില്‍ നടത്തിയിരുന്നെങ്കില്‍ അത്രയും ആശ്വാസമാകുമായിരുന്നു.  കുറ്റക്കാരനല്ലെന്ന് അറിഞ്ഞുകൊണ്ടാണ് കെഎം മാണിക്കെതിരെ  പ്രാകൃതമായ സമരമുറകള്‍ അഴിച്ചുവിട്ടത്. സിപിഎം നടത്തിയ ഈ വെളിപ്പെടുത്തല്‍ യുഡിഎഫ് ഏറ്റെടുക്കണം. യുഡിഎഫ് മന്ത്രിസഭയ്ക്കും യുഡിഎഫിന്റെ ധനമന്ത്രിക്കും എതിരേയാണ് ഇടതുപക്ഷം അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Sponsors