Madhavam header
Above Pot

കോവിഷീൽഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയില്‍ ഉടന്‍ ആരംഭിക്കും

മുംബൈ: ഓക്സ്‌ഫോഡ് സര്വ കലാശാല വികസിപ്പിച്ച കോവിഡിനെതിരെയുള്ള വാക്‌സിന്‍ കോവിഷീൽഡ് രണ്ടും മൂന്നുംഘട്ട പരീക്ഷണം ഇന്ത്യയില്‍ ഉടന്‍ ആരംഭിക്കും. പൂനെ സെറം ഇന്സ്റ്റി റ്റ്യൂട്ടുമായി പങ്കു ചര്ന്ന് മുംബൈയിലെ കെഇഎം ആശുപത്രിയും നായര്‍ ആശുപത്രിയിലുമാണ് പരീക്ഷണം.

സന്നദ്ധത അറിയിച്ച 100 പേരിലാണ് വാക്‌സിന്‍ പരീക്ഷണം നടക്കുക. ബുധനാഴ്ച മുതലാണ് പരീക്ഷണം ആരംഭിക്കാന്‍ ഉദ്ദേശിച്ചിരുന്നതെങ്കിലും മുംബൈയിലെ കനത്ത മഴ കാരണം ഇത് മാറ്റിവെയ്ക്കുകയായിരുന്നു. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ പരീക്ഷണം ആരംഭിക്കാന്‍ സാധിക്കുമെന്ന് കരുതുന്നതായി കെഇഎം ആശുപത്രി അധികൃതര്‍ പ്രതികരിച്ചു. 

Astrologer

ബ്രിട്ടീഷ്-സ്വീഡിഷ് ഫാര്മ കമ്പനിയായ ആസ്ട്രസെനീകയുമായി ചേര്ന്നാ ണ് ഒക്‌സ്‌ഫോഡ് സര്വപകലാശാല കോവിഷീല്ഡ്ച വാക്‌സിന്‍ വികസിപ്പിച്ചത്. പരീക്ഷണത്തില്‍ പങ്കെടുത്ത ഒരാള്ക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടര്ന്ന് വാക്‌സിന്റെ പരീക്ഷണം താല്ക്കാ ലികമായി നിര്ത്തി വെച്ചിരുന്നു. പിന്നീട് യുഎസ്സിലൊഴികെയുള്ള സ്ഥലങ്ങളില്‍ പരീക്ഷണം പുനരാംരഭിച്ചു. 

Vadasheri Footer