Post Header (woking) vadesheri

എസ് വൈ എസ് സാന്ത്വനം മഹൽ തൃശൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് വാട്ടർ കൂളറുകൾ നൽകി

Above Post Pazhidam (working)

തൃശൂർ: എസ് വൈ എസ് സാന്ത്വനം മഹൽ തൃശൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് നാലു വാട്ടർ കൂളറുകൾ നൽകി . ചടങ്ങിന്റെ ഉദ്ഘാടനം എം എൽ എ അനിൽ അക്കര നിർവ്വഹിച്ചു. ആരോഗ്യ മേഖലകളിൽ സംസ്ഥാനത്ത് ദൈനംദിന ആവശ്യമായ സാന്ത്വന പ്രവർത്തനങ്ങൾ നടത്തുന്ന എസ് വൈ എസ് സാന്ത്വനം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. എൺപത് ലിറ്റർ വാട്ടർ കപ്പാസിറ്റിയുള്ള അഞ്ചു വീതം പ്യൂരിറ്റി സംവിധാനങ്ങൾ അടങ്ങിയ മെഷീനുകളാണ് നൽകിയത്.

Ambiswami restaurant

അത്യാഹിത വിഭാഗം, കീമോതെറാപ്പി, നെഞ്ചുരോഗാശുപത്രി ഐസിയു, മോർച്ചറി എന്നിവിടങ്ങളിലാണ് ഇവ സ്ഥാപിക്കുന്നത്. നിത്യേന നൂറുകണക്കിന്ന് രോഗികളും അവരുടെ ആശ്രിതരും വന്നു പോകുന്നസ്ഥലമാണ് ഇവിടെ. എന്നും നിരവധി പോസ്റ്റുമോർട്ടം നടക്കുന്ന മോർച്ചറി പരിസരത്തും കുടിവെള്ളം കിട്ടാകനിയാണ്. അതിനാൽ ഇവിടെയാണ് സാന്ത്വനം മഹൽ രണ്ട് ലക്ഷം രൂപ ചിലവ് വരുന്ന ജല സംവിധാനം ഒരുക്കുന്നത്.

എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സിറാജുദ്ദീൻ സഖാഫി മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ അജിത് കുമാറിന്ന് കൈമാറി. ജില്ലാ ക്യാബിനറ്റ് അബ്ദുൽ അസീസ് നിസാമി വരവൂർ, അവനൂർ പഞ്ചായത്ത് പ്രസിഡന്റ് വിജയ ബാബുരാജ്, മണ്ഡലം പ്രസിഡന്റ് സുരേഷ്, എംജിഒഎ സംസ്ഥാന കമ്മിറ്റിയംഗം കെ എൻ നാരായണൻ, പൽമനോളജി വിഭാഗം ഡോക്ടർ സതീഷ് പരമേശ്വരൻ എന്നിവർ പ്രസംഗിച്ചു.സാന്ത്വനം ജില്ലാ കോർഡിനേറ്റർ ബശീർ അശ്റഫി സ്വാഗതവും ഹാരിസ് ഫാളിലി നന്ദിയും പറഞ്ഞു.

Second Paragraph  Rugmini (working)