Above Pot

ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്റ്റ്രേറ്ററായി ടി. ബ്രീജാകുമാരിയെ നിയമിയ്ക്കാന്‍ ഭരണസമിതിയോഗം തീരുമാനിച്ചു.

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ പുതിയ അഡ്മിനിസ്റ്റ്രേറ്ററായി തൃശ്ശൂര്‍ ലാന്റ് അക്വിസേഷന്‍ ഡെപ്യുട്ടി കലക്ടര്‍ ടി. ബ്രീജാകുമാരിയെ ഒരുവര്‍ഷത്തേയ്ക്ക് ഡെപ്യുട്ടേഷനില്‍ നിയമിയ്ക്കാന്‍ ഭരണസമിതിയോഗം തീരുമാനിച്ചു. മുന്‍ അഡ്മിനിസ്റ്റ്രേറ്ററുടെ കാലാവധി തീര്‍ന്നതിനെതുടര്‍ന്ന് 01.08.2020-മുതല്‍ ദേവസ്വം അഡ്മിനിസ്റ്റ്രേറ്ററുടെ അധികചുമതല താല്‍ക്കാലികമായി നിര്‍വ്വഹിച്ചുവരവേയാണ് സ്ഥിരം നിയമനത്തിന് ഭരണസമിതി തീരുമാനിച്ചത്. ഗുരുവായൂര്‍ ദേവസ്വത്തില്‍ ആദ്യമായാണ് ഒരു വനിതയെ അഡ്മിനിസ്റ്റ്രേറ്ററായി പൂര്‍ണ്ണകാലാവധിയില്‍ നിയമിയ്ക്കുന്നത്. ഭരണസമിതി യോഗത്തില്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ: കെ.ബി. മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു.

First Paragraph  728-90

Second Paragraph (saravana bhavan