Madhavam header
Above Pot

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രദേശവാസികള്‍ക്കും ദേവസ്വം പെൻഷൻ കാർക്കും പ്രവേശനാനുമതി .

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഗുരുവായൂര്‍ നഗരസഭ പരിധിയിലെ പ്രദേശവാസികള്‍, ദേവസ്വം ജീവനക്കാര്‍, 70-വയസ്സുള്ള ദേവസ്വം പെന്‍ഷന്‍കാര്‍, ക്ഷേത്രം പാരമ്പര്യ പ്രവര്‍ത്തിക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ക്ഷേത്രത്തിനകത്തേയ്ക്ക് രാവിലെ 4.30-മുതല്‍, 8.30-വരെ ക്ഷേത്രം നടതുറന്നിരിയ്ക്കുന്ന സമയങ്ങളില്‍ ദര്‍ശന സൗകര്യമേര്‍പ്പെടുത്താന്‍  ഭരണസമിതിയോഗം തീരുമാനിച്ചു. ദിവസത്തില്‍ 300-പേരുടെ അഡ്വാന്‍സ് ബുക്കിങ്ങ് സ്വീകരിച്ചാണ് ദര്‍ശന സൗകര്യം ഏര്‍പ്പെടുത്താന്‍ തീരുമാനമായിട്ടുള്ളത്. ആഴ്ച്ചയില്‍ പരമാവധി ഒരുതവണ മാത്രമാണ് ഭക്തര്‍ക്ക് ദര്‍ശന സൗകര്യമേര്‍പ്പെടുത്തുന്നത്.

പാഞ്ചജന്യം, ശ്രീവത്സം എക്‌സറ്റന്‍ഷന്‍ എന്നീ ഗുരുവായൂര്‍ ദേവസ്വം ഗസ്റ്റ്ഹൗസുകളില്‍ ഭക്തര്‍ക്ക് മുറികള്‍ ബുക്കുചെയ്യാനും ഇന്നലെ ചേര്‍ന്ന ഭരണസമിതിയോഗത്തില്‍ തീരുമാനമായി. ദേവസ്വം മെഡിക്കല്‍ സെന്ററില്‍ ഒഴിവുവന്നിരുന്ന ആര്‍.എം.ഓ തസ്തികകളിലേയ്ക്ക് ഇന്റര്‍വ്യൂവഴി തിരഞ്ഞെടുത്ത മൂന്ന് ഡോക്ടര്‍മാരെ താല്‍ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിയ്ക്കാനും തീരുമാനമായി. ആനകോട്ടയിലെ ആനകള്‍ക്ക് പാദരോഗം വരുന്നത് പ്രതിരോധിയ്ക്കാന്‍ ആനതറികളില്‍ ജില്ലാ കലക്ടറുടെ അനുമതിയോടെ കടപ്പുറം പൂഴി മണ്ണ് ആവശ്യത്തിന് കനത്തില്‍ നിരത്തും .ഭക്തജനങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച് കിഴക്കേനടയില്‍ ദേവസ്വം ബുക്ക് സ്റ്റാളിന് സമീപം കിഴക്കേ നടപന്തലില്‍ ഒരു ഭണ്ഡരം സ്ഥാപിയ്ക്കാനും  ഭരണസമിതിയോഗം തീരുമാനിച്ചു.</p>

Vadasheri Footer