Madhavam header
Above Pot

ഗുരുവായൂര്‍ ദേവസ്വം ആശുപത്രി രാത്രി അടച്ചിടുന്നതില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചു .

ഗുരുവായൂര്‍ : വേണ്ടത്ര ഡോക്ട്ര്‍മാര്‍ ഇല്ലാത്തതിനാല്‍ ഗുരുവായൂര്‍ ദേവസ്വം ആശുപത്രി രാത്രി സേവനം നിറുത്തി വെച്ചതില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചു അത്യന്തം നിരുത്തരപരവും, നീതികേടും, അനീതിയുമായ ഒരു തരത്തിലും ഉണ്ടാക്കാൻ പാടില്ലാത്തതുമായ ഇക്കാര്യത്തിൽ ഗുരുവായൂർ കോൺഗ്രസ്സ് ഉന്നതപ്രവർത്തക സമിതി യോഗം ചേർന്ന് കടുത്ത പ്രതിക്ഷേധം രേഖപ്പെടുത്തി.. ലോകോത്തരപുണ്യനഗരികളിൽ ഒന്നായ ഗുരുവായൂർ, സമ്പത്തിലും, സംവിധാനങ്ങളിലും, പെരുമയിലും ഏറെ മുന്നിൽ നിൽക്കുന്ന ക്ഷേത്രവും, ഭരണ സംവിധാനങ്ങളും, എന്തും, എല്ലാതും നിർവഹിച്ചു പോരുവാൻ എല്ലാവിധ സൗകര്യങ്ങളും നിലനിൽക്കുന്ന ഇടം കൂടിയാണ്. ഇവരുടെ കീഴിലുള്ള ദേവസ്വം ആശുപത്രിയിലാണ് ഡോക്ടർമാരുടെ കുറവ് മൂലം രാത്രി കാല പ്രവർത്തന സേവനം നിർത്തി വെയ്ക്കുന്നത് .ഇത് ജനങ്ങളോടും, ഭക്തരോടുംചെയ്യുന്ന തികഞ്ഞ അപരാധവും, വെല്ലുവിളിയുമാണ്‌. എല്ലാവിധ സൗകര്യങ്ങളോടും, വിദഗ്ദ ഡോക്ടർമാർസൗജന്യ സേവനം പോലും ഗുരുവായൂരിൻ്റെ പ്രാധാന്യം മനസ്സിലാക്കി നൽക്കുവാൻ മുന്നോട്ട് വരുന്ന ദേവസ്വം ആശുപത്രിയാണ്‌ ഇന്ന് അധികാരികളുടെ അനാസ്ഥ മൂലം ഇത്തരത്തിലായി മാറിയത്.കാലാകാലങ്ങളായി മാറി, മാറി വരുന്ന ഭരണസമിതികളുടെ നിസ്സംഗത മൂലം മെഡിക്കൽ സെൻ്ററിൻ്റെ പ്രവർത്തനം പരിമിതവുമാണ്. രോഗശിശ്രൂക്ഷ അത്യാവശ്യവും, ആവശ്യവും വേണ്ടഈ മഹാമാരിയുടെ കാലത്തും ,ക്ഷേത്രത്തിലേയ്ക്ക് ദർശന സൗകര്യം അനുവദിച്ച് പഴയ നിലയിലേയ്ക്ക് മാറപ്പെടുമ്പോഴും പ്രദേശത്തിൻ്റെ എക ആശ്രയമായ ദേവസ്വം മെഡിക്കൽ സെൻ്ററിൽ മുഴുനീളെ സേവനം ലഭ്യമാക്കാത്തത് ആർക്കും അംഗീകരിയ്ക്കുവാൻ കഴിയാത്തതുമാണ്. അതിനാൽ തന്നെ രാത്രികാല പ്രവർത്തനം നിലനിർത്തണമെന്നും, പുനസ്ഥാപിയ്ക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഡോക്ടർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് ദേവസ്വം ഭരണസമിതിയിൽ ഉണ്ടായ തര്‍ക്കമാണ് ഈ നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത് . പണ്ടെ ദുർബലഇപ്പോൾ ഗർഭിണിയും എന്ന അവസ്ഥയിൽ നിന്ന് മെഡിക്കൽ സെൻ്ററിനെ മുന്നോട്ടു് കൊണ്ടു് പോകുവാൻ ഉന്നത ഡോക്ടർമാരുടെ സേവനവും, അതിന് വേണ്ട സംവിധാനങ്ങളും ഏർപ്പെടുത്തി മുഴുനീളെ പ്രവർത്തനസജ്ജമാക്കണമെന്നും യോഗംആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് ബാലൻ വാറനാട്ടിൻ്റെ അദ്ധ്യക്ഷതയിൽ ച്ചേർന്ന യോഗത്തിൽ ആർ.രവികുമാർ , ഒ.കെ.ആർ.മണികണ്ഠൻ, ശശി വാറനാട്ട്, പി.ഐ. ലാസർ, കെ.പി.ഉദയൻ ,അരവിന്ദൻ പല്ലത്ത്, ശിവൻ പാലിയത്ത്, ബാലകൃഷ്ണൻ മടപ്പാട്ടിൽ, വി.കെ.സുജിത്ത്, ഷൈലജ ദേവൻ, സ്റ്റീഫൻ ജോസ്, വി.കെ.ജയരാജ്, നിഖിൽ.ജി.കൃഷ്ണൻ, പി.ജി.സുരേഷ്, മേഴ്സി ജോയ്, സി.എസ്.സൂരജ്, ഗോപി മനയത്ത്, കെ.പി.എ.റഷീദ്, ടി.വി.കൃഷ്ണദാസ് എന്നിവർ സംസാരിച്ചു.

Vadasheri Footer