Above Pot

തെരുവോര കച്ചവടക്കാര്‍ ഗുരുവായൂരില്‍ റോഡ്‌ കയ്യേറി , നടക്കാന്‍ സ്ഥലമില്ലാതെ ഭക്തരും നാട്ടുകാരും

ഗുരുവായൂര്‍: ഭക്തര്‍ക്കും നാട്ടുകാര്‍ക്കും വഴി നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ ഗുരുവായൂരിലെ റോഡുകള്‍ തെരുവോര കച്ചവടക്കാര്‍ കൈയേറി. കാന നിര്‍മാണത്തിനും കുടിവെള്ള പൈപ്പിടലിനുമായി റോഡുകള്‍ വ്യാപകമായി പൊളിച്ചിട്ടിട്ടുള്ള നഗരത്തില്‍ വഴിയോര കച്ചവടക്കാരുടെ കയ്യേറ്റം കൂടിയായപ്പോള്‍ കാല്‍നട യാത്രയും ഗതാഗതവും പ്രയാസമേറിയതായി. ദേവസ്വത്തിന്റെയും പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ അടച്ചിട്ടതും ദുരിതം വര്‍ധിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ കയ്യേറ്റങ്ങളൊന്നും കാണാത്തമട്ടിലാണ് നഗരസഭ. കഴിഞ്ഞ ശബരിമല സീസണുകളില്‍ രാത്രിയാണ് വഴിയോര കച്ചവടക്കാര്‍ നടപ്പാതകളും റോഡുകളും കയ്യേറിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ പകല്‍ തന്നെ റോഡുകള്‍ കച്ചവടക്കാരുടെ കയ്യിലാണ്. അതിന് പുറമെയാണ് രാത്രി കച്ചവടം നടത്തുന്നവര്‍ റോഡരികില്‍ തന്നെ കെട്ടിമൂടിയിട്ട് പോകുന്ന തട്ടുകള്‍. വലിയ തോതില്‍ ഷെഡ് കെട്ടിവരെ പലരും കച്ചവടം നടത്തുന്നുണ്ട്. കച്ചവട സംഘങ്ങള്‍ തമ്മില്‍ നടുറോഡില്‍ തര്‍ക്കങ്ങളും പതിവായിട്ടുണ്ട്. ചോദിക്കാനും പറയാനും ആളില്ലാത്ത അവസ്ഥയുള്ള നഗരസഭയാകട്ടെ പരാതി പറയുന്നവര്‍ക്കു മുന്നില്് മുന്നില്‍ നിസഹായരായി കൈമലര്‍ത്തുകയാണ്.

First Paragraph  728-90