Madhavam header
Above Pot

ലിസ്റ്റിലില്ല , ശ്രീകൃഷ്ണ കോളേജില്‍ ജോലിക്കായി അഡ്വാന്‍സ് കൊടുത്തവര്‍ നെട്ടോട്ടത്തില്‍

ഗുരുവായൂര്‍ : ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ കീഴിലുള്ള ശ്രീകൃഷ്ണ കോളേജില്‍ ഒഴിവുള്ള 11 അദ്ധ്യാപക തസ്തിക യിലേക്ക് ഉള്ള നിയമനത്തില്‍ സി പി എം നേരിട്ട് ഇടപെട്ടപ്പോള്‍ ,നിയമനം നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങിയ ഒരു ഭരണ സമിതി അംഗം വെട്ടിലായി . ലക്ചര്‍ പോസ്റ്റിലേക്ക് 65 ലക്ഷം രൂപക്കായിരുന്നു ഒരു ഉദ്യോഗാര്‍ഥി യുമായി കച്ചവടം ഉറപ്പിച്ചിരുന്നത് .ഇതിലേക്കായി 25 ലക്ഷം രൂപ അഡ്വാന്‍സും വാങ്ങിയിരുന്നു . നിയമനത്തെ ചൊല്ലി ഭരണ സമിതിയില്‍ ഭിന്നത രൂക്ഷമായപ്പോള്‍ സി പി എം ജില്ല കമ്മറ്റി ഇടപെടുകയായിരുന്നുവത്രെ. നിയമനത്തിന്റെ ലിസ്റ്റ് പുറത്തിറക്കിയപ്പോഴാണ് തങ്ങള്‍ പറ്റിക്കപ്പെട്ടുവെന്ന് പണം നല്‍കിയവര്‍ അറിയുന്നത് . ഇടനിലക്കാരന്‍ മുഖേനെയാണ് ഇവര്‍ പണം നല്കിയിരുന്നുത് . ഇടനിലക്കാരന്‍ പണം തിരിച്ചു നല്‍കാമെന്ന് ഉറപ്പ് നല്‍കിയതോടെ പണം നല്‍കിയവര്‍ തല്‍ക്കാലം ശാന്തരായി.

Vadasheri Footer