ഗുരുവായൂര്‍ ക്ഷേത്രത്തിനകത്തെ സി സി ടി വി ദൃശ്യങ്ങള്‍ ഇനി പോലീസിനും
ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിലെ സി.സി.ടി.വി.ദൃശ്യങ്ങള്‍ കേബിള്‍ കണക്ഷന്‍ വഴി പോലീസിനും നല്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു.നാലമ്പലത്തിനകത്തെ ഒഴികെയുള്ള ദൃശ്യങ്ങളാണ് ടെമ്പിള്‍ പോലീസിന് നല്കുക.ക്ഷേത്രത്തില്‍ മോഷണം നടന്നാല്‍ പോലും ദൃശ്യങ്ങള്‍ പോലീസിന് നല്കാതിരുന്നത് വിവാദങ്ങള്ക്കി്ടയായിരുന്നു. സംസ്ഥാനത്തെ ക്രിമിലുകളുടെയും മോഷ്ടാക്കളുടെയും ഫോട്ടോ കാമറയുടെ കമ്പ്യൂട്ടറില്‍ അപലോഡ് ചെയ്യുകയാണെങ്കില്‍ ഇവര്‍ ക്ഷേത്രത്തില്‍ എത്തിയാല്‍ ഇവരിലേക്ക് മാത്രം കാമറ സൂം ചെയ്യുന്ന മുഖം തിരിച്ചറിയല്‍ സംവിധാനമുള്ള ആധുനിക രീതിയിലുള്ള കാമറ യാണ് കോടികള്‍ ചിലവഴിച്ച് ക്ഷേത്രത്തില്‍ സ്ഥാപിച്ചിട്ടുള്ളത് .
എന്നാല്‍ കാമറ സ്ഥാപിച്ച അന്ന് മുതല്‍ കരാറുകാരുടെ ആളുകളാണ് കാമറ നിരീക്ഷിചിരുന്ന്ത് . ക്ഷേത്രത്തിനകത്ത് മാല മോഷണം നടത്തുന്ന മോഷ്ടാക്കള്‍ സംസ്ഥാനം തന്നെ വിട്ടതിനു ശേഷം മാത്രമാണ് പോലീസിന് കാമറ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നത് . പുതിയ തീരുമാനം ഭക്തര്‍ക്കും ഏറെ സഹായകകരമാകും എന്ന് കരുതുന്നു . ദേവസ്വത്തിന്റെ ഔദ്യോദിക യൂ ട്യൂബ് ചാനല്‍ തുടങ്ങാനും ഭരണസമിതി യോഗം തീരുമാനിച്ചു. ചെയര്മാ ന്‍ അഡ്വ.കെ.ബി.മോഹന്ദാരസ് അധ്യക്ഷത വഹിച്ചു