ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് കീഴ് ശാന്തിമാര്‍ ഗുണ്ടകളെ പോലെ ഏറ്റുമുട്ടി .

Above article- 1

ഗുരുവായൂര്‍ ; ഗുണ്ടകളെ പോലെ ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് പരസ്പരം ഏറ്റുമുട്ടിയ കീഴ് ശാന്തി മാരോട് വിശദീകരണം ചോദിക്കാന്‍ ഒടുവില ദേവസ്വം തീരുമാനിച്ചു . കീഴ് ശന്തിമാരായ തേലംപറ്റ നാരായണന്‍ നമ്പൂതിരി , അക്കരപ്പിള്ളി വാസുദേവന്‍‌ നമ്പൂതിരി എന്നിവരോട് വിശദീകരണം ചോദിയ്ക്കാന്‍ ദേവസ്വം ഭരണ സമിതി യോഗം തീരുമാനിച്ചത് . കഴിഞ്ഞ ദിവസമാണ് ക്ഷേത്രം തിടപ്പള്ളിയില്‍ വെച്ച് രണ്ടു കീഴ്ശാന്തിമാര്‍ ഗുണ്ടകളെ പോലെ പരസ്പരം ഏറ്റുമുട്ടിയത് .

ക്ഷേത്രത്തിനകത്ത് കീഴ്ശാന്തിമാര്‍ ഏറ്റു മുട്ടിയ സംഭവം ക്ഷേത്രം ഉന്നത ഉധ്യോഗസ്ഥന്‍ ഭരണ സമിതിക്ക് റിപ്പോര്‍ട്ട് ചെയ്തില്ല എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു .ഇതിനിടയില്‍ ഏറ്റുമുട്ടിയ രണ്ടു നമ്പൂതിരിമാരും ക്ഷേത്രം തന്ത്രിയുടെ അടുത്തു പോയി മാപ്പ് അപേക്ഷ നടത്തിയിരുന്നു . മുന്‍പ് ക്ഷേത്രം ഊട്ടുപുരയില്‍ രണ്ടു രണ്ട് കാവല്‍ ജീവനക്കാര്‍ തമ്മില്‍ ഉന്തും തള്ളും നടത്തിയതിന്, ഇരുവരെയും ഭരണ സമിതി സസ്പെന്റ് ചെയ്തിരുന്നു . ,ഇവിടെ ഗുണ്ടകളെ പോലെ പരസ്പരം ഏറ്റുമുട്ടിയിട്ടും വിശദീകരണം ചോദിച്ചുള്ള ഒരു കത്തില്‍ ഒതുക്കി ഭരണ സമിതി എന്നാണ് ഒരു വിഭാഗം ഭക്തര്‍ ആരോപിക്കുന്നത് . .

Vadasheri Footer