Post Header (woking) vadesheri

വാര്‍ത്ത‍ നല്‍കിയതിന് മാധ്യമ പ്രവര്‍ത്തകന്ഭീഷണി , പ്രസ്‌ ഫോറം പ്രതിഷേധിച്ചു .

Above Post Pazhidam (working)

ഗുരുവായൂർ: ഒരു വിഭാഗം ഓട്ടോറിക്ഷ ഡ്രൈവർമാരുടെ ചൂഷണത്തെ കുറിച്ച് വാര്‍ത്ത നല്‍കിയതിൻറെ പേരിൽ മാധ്യമ പ്രവർത്തകരെ ഫോണിലൂടെയും സംഘം ചേര്‍ന്ന് ഓഫിസിലെത്തിയും ഭീഷണിപ്പെടുത്തിയതിൽ പ്രദേശിക പത്രപ്രവർത്തക കൂട്ടായ്മയായ പ്രസ് ഫോറം പ്രതിഷേധിച്ചു. നിർഭയമായ മാധ്യമ പ്രവർത്തനം ഉറപ്പാക്കാൻ അധികൃതർ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. പ്രസിഡൻറ് ലിജിത് തരകൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ജി. ഷൈജു, പി.കെ. രാജേഷ് ബാബു, ടി.ബി. ജയപ്രകാശ്, ശിവജി നാരായണൻ, കെ. വിജയൻ മേനോൻ, ടി.ടി. മുനേഷ്, ജോഫി ചൊവ്വന്നൂർ, സുബൈർ തിരുവത്ര, സുരേഷ് വാരിയർ, വേണു എടക്കഴിയൂർ, മനീഷ് ഡേവിഡ്, നിതിൻ നാരായണൻ എന്നിവർ സംസാരിച്ചു.

Ambiswami restaurant