Post Header (woking) vadesheri

ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തിന് ശനിയാഴ്ച തിരി തെളിയും

Above Post Pazhidam (working)

ഗുരുവായൂര്‍ : ചെമ്പൈ സംഗീതോത്സവത്തിന് ഗുരുവായൂരില്‍ ശനിയാഴ്ച തിരി തെളിയും.ഇനിയുള്ള 15നാളുകള്‍ ഗുരുപവനപുരി സംഗീത ലഹരിയിലാകും.രാവിലെ ഒന്പതിന് ദേവസ്വം കടകംപള്ളി സുരേന്ദ്രന്‍ സംഗീതോത്്സവം ഉദ്ഘാടനം ചെയ്യും. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ചെമ്പൈ സ്മാരക പുരസ്‌ക്കാരം പ്രശസ്ത മൃദംഗ വദ്വാന്‍ ഡോ.ഉമയാള്‍പുരം കെ.ശിവരാമന്് മന്ത്രി സമ്മാനിക്കും. 24ന് രാവിലെ 6.45മുതല്‍ സംഗീതാര്ച്ചപനകള്‍ തുടങ്ങും.

ക്ഷേത്ര ശ്രീകോവിലില്‍ നിന്നുള്ള ദീപം ക്ഷേത്രം തന്ത്രി സംഗീത മണ്ഡപത്തിലെ നിലവിളക്കിലേക്ക് പകര്ന്നഷ ശേഷമാണ് സംഗീതാര്ച്ചതനകള്‍ ആരംഭിക്കുക. ദിവസവും രാവിലെ അഞ്ചിനാരംഭിക്കുന്ന സംഗീതാര്ച്ചരനകള്‍ രാത്രി 12 വരെ നീണ്ടു നില്ക്കും .വൈകിട്ട് ആറു മുതല്‍ ഒമ്പതു വരെ വിശേഷാല്‍ കച്ചേരികളാണ്. ആകാശവാണിയുടെ റിലേ കച്ചേരികള്‍ ഡിസംബര്‍ നാലിന് ആരംഭിക്കും.രാവിലെ 9 30 മുതല്‍ ഉച്ചക്ക് 12.30 വരേയും രാത്രി 7 35 മുതല്‍ 8 30 വരേയുമാണ്് റിലേകച്ചേരി. പ്രശസ്തരായ സംഗീതജ്ഞരും പാടി തുടങ്ങുന്നവരുമായ മുവായിരത്തോളം സംഗീതജ്ഞരാണ് പതിനഞ്ച് ദിവസങ്ങളിലായി കച്ചേരി അവതരിപ്പിക്കുക.

തുടക്കക്കാര്ക്കും പ്രശസ്തരായവരാണ് പക്കമേളം ഒരുക്കുക. കര്ണാടക സംഗീതരംഗത്തെ പ്രഗത്ഭരായ സംഗീതഞ്ജര്‍ ഒന്നി്ച്ചണിനിരക്കുന്ന പഞ്ചരത്‌ന കീര്ത്തരനാലാപനം ഡിസംബര്‍ ഏഴിന് രാവിലെ ഒമ്പതു മുതല്‍ 10 വരെ നടക്കും.ഏകാദശി ദിവസമായ ഡിസംബര്‍ എട്ടിന് രാത്രി പത്തിന് തല മുതിര്ന്ന സംഗീതഞ്ജന്‍ കെ ജി ജയന്‍ നയിക്കുന്ന സമാപന കീര്ത്ത്നത്തോടെ സംഗീതോത്്‌സവത്തിന് സമാപനമാവും.