Above Pot

ചാവക്കാട് സൗജന്യ നൈപുണ്യ പരിശീലനം സംഘടിപ്പിച്ചു .

ചാവക്കാട് : ചാവക്കാട് നഗരസഭയിലെ ദേശീയ നഗര ഉപജീവന ദൗത്യത്തിന്‍റെ ഭാഗമായി കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സൗജന്യ നൈപുണ്യ പരിശീലനത്തിന്‍റെ രജിസ്ട്രേഷനും പരിശീലനവും പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു. നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങ് നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭ ഉപാദ്ധ്യക്ഷ മഞ്ജുഷ സുരേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യസ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ എ മഹേന്ദ്രന്‍, നഗരസഭ സെക്രട്ടറി കെ ബി വിശ്വനാഥന്‍ എന്നിവര്‍ ചേര്‍ന്ന്സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. സിറ്റി പ്രൊജക്റ്റ് ഓഫീസര്‍ ശ്രീ പോള്‍ തോമസ്സ് സ്വാഗതവും സി.ഡി എസ് ചെയര്‍പേഴ്സണ്‍ പ്രീജ ദേവദാസ് നന്ദിയും അറിയിച്ചു. എന്‍.യു എല്‍ എം സിറ്റി മിഷന്‍ മാനേജര്‍ രഞ്ജിത്ത് അലക്സ് പദ്ധതി വിശദീകരണം നടത്തി.

First Paragraph  728-90

പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന വിവിധതരം കോഴ്സുകളെകുറിച്ച്
അക്കൌണ്ടിങ്ങ് ട്രെയിനിംഗ് ഇന്‍സ്റ്റിട്യൂറ്റ് പാവറട്ടി, മെഗാ ഇന്‍ഡസ്ട്രീസ് കുന്ദംകുളം എന്നീ ഏജന്‍സികളില്‍ നിന്നും നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശീലന പരിപാടികളെകുറിച്ച് വിശദീകരണം നല്‍കി.
പരിശീലനം പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍, തങ്ങളുടെ മക്കള്‍ എത്തിചേര്‍ന്ന ഉദ്യോഗത്തെകുറിച്ച് സംസാരിക്കുകയും അതോടൊപ്പം നഗരസഭയോടുള്ള കൃതജ്ഞത അറിയിക്കുകയും ചെയ്തു. ഇത്തരം വാക്കുകള്‍ മൊബിലൈസേഷന്‍ ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രചോദനം നല്‍കാന്‍ ഉതകുന്നതായിരുന്നു നിലവില്‍ ചാവക്കാട് നഗരസഭയില്‍ നിന്നും നൈപുണ്യ പരിശീലനത്തിന് പങ്കെടുത്തവരില്‍ 70% പേര്‍ക്ക്തൊഴില്‍ ഉറപ്പാക്കുവാനും സാധിച്ചു.

Second Paragraph (saravana bhavan