Above Pot

മഞ്ചികണ്ടിയില്‍ കൊല്ലപ്പെട്ട രമയുടെ സംസ്കാരം ഗുരുവായൂരില്‍ നടത്തി .

ഗുരുവായൂര്‍ : പാലക്കാട് മഞ്ചിക്കണ്ടിയിൽ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് രമ എന്ന അജിത യെ ഗുരുവായൂര്‍ നഗരസഭാ ക്രിമോറ്റൊരിയത്തില്‍ സംസ്കരിച്ചു വന്‍ പോലിസ് സുരക്ഷ യോടെയാണ് മൃതദേഹം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ നിന്ന് എത്തിച്ചത് . നേരത്തെ മെഡിക്കൽ കോളേജ് മോർച്ചറി മുറ്റത്ത് പ്രവർത്തകര്‍ രമക്ക് അന്ത്യോപചാരം അര്‍പ്പിച്ചു .

First Paragraph  728-90

രാവിലെ എട്ടരയോടെ തന്നെ പ്രവർത്തകർ മെഡിക്കൽ കോളേജ് മോർച്ചറി പരിസരത്ത് എത്തിയിരുന്നു. മൃതദേഹം ഏറ്റെടുത്ത് സംസ്കരിക്കാൻ കലക്ടർക്ക് കത്ത് നൽകിയിരുന്നുവെങ്കിലും പരിഗണിക്കാതിരുന്നതിന്റെ പ്രതിഷേധം പ്രവർത്തകർ പങ്കുവെച്ചിരുന്നു. എം.എൻ രാവുണ്ണിയുടെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് രമക്ക് അന്ത്യോപചാരമർപ്പിക്കാനെത്തിയിരുന്നത്. മോർച്ചറിയിൽ നിന്നും ഫ്രീസറിൽ പുറത്തിറക്കിയ മൃതദേഹം അന്ത്യോപചാരമർപ്പിക്കാൻ പൊലീസ് അനുമതി നൽകി.

Second Paragraph (saravana bhavan

പതാക പുതച്ചും മുദ്രാവാക്യം വിളിച്ചും പ്രവർത്തകർ അന്ത്യോപചാരമർപ്പിച്ചു. തുടർന്ന് സംസാരിച്ച എം.എൻ. രാവുണ്ണിയാണ് തിരിച്ചടിക്കുള്ള പ്രകോപന ആഹ്വാനവും നടത്തിയത്. ജനങ്ങൾക്ക് വേണ്ടിയുള്ള രമയുടെ മരണം മഹത്തരമാണെന്നും, ഭരണകൂടത്തിന് സമൂഹം നൽകേണ്ട ബാധ്യതയും രക്തക്കടവുമാണെന്നും തിരിച്ചു കൊടുക്കേണ്ടി വരുമെന്നും രാവുണ്ണി പറഞ്ഞു.
കനത്ത പൊലീസ് സുരക്ഷയിൽ നിൽക്കുമ്പോഴായിരുന്നു രാവുണ്ണിയുടെ പ്രകോപനപരമായ തിരിച്ചടി ആഹ്വാന പ്രസംഗവും.