Above Pot

ആറു ബൈക്കും ഒരു കാറും സ്വന്തം, ഹാര്‍ഡ്‍ലി ഡേവിഡ്‌സണ്‍ ബൈക്ക് വാങ്ങി കൊടുക്കാത്തതിനെതുടര്‍ന്ന്‍ യുവാവ് ജീവനൊടുക്കി

തിരുവനന്തപുരം : വിലകൂടിയ ബൈക്ക് വാങ്ങി നല്‍കാത്തതിനെ ത്തുടര്‍ന്ന് 19 കാരനായ വിദ്യാര്‍ത്ഥി ജീവനൊടുക്കി. കാട്ടായിക്കോണത്തിന് സമീപം നരിയ്ക്കലില്‍ വാടകയ്ക്ക് താമസിക്കുന്ന നെടുമങ്ങാട് ആനാട് നാഗച്ചേരി പടന്നയില്‍ ശ്രീനിലയത്തില്‍ അജികുമാറിന്റെയും ലേഖയുടെയും മകന്‍ അഖിലേഷ് അജിയാണ് (19 ) വാടക വീട്ടിലെ കിടപ്പുമുറിയില്‍ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചത്. രാവിലെ ഏറെ വൈകിയിട്ടും അഖിലേഷ് ഉണര്‍ന്ന് പുറത്ത് വരാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തള്ളിതുറന്നു നോക്കിയപ്പോഴാണ് മുറിയിലെ ഫാനില്‍ തൂങ്ങിയനിലയില്‍ കാണുന്നത്. തമ്ബാനൂര്‍ സ്വകാര്യ കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു മരിച്ച അഖിലേഷ്.

First Paragraph  728-90

പോത്തന്‍കോട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ആനാടുള്ള കുടുംബ വീട്ടില്‍ സംസ്കരിച്ചു.സ്വന്തമായി വിലകൂടിയ ആറ് ബൈക്കുകളും ഒരു കാറും സ്വന്തമായുള്ള അഖിലേഷിന് 14 ലക്ഷം രൂപ വിലവരുന്ന പുതിയ ഹാര്‍ഡ്‍ലി ഡേവിഡ്‌സണ്‍ ബൈക്ക് വേണമെന്ന് തന്നോട് കുറച്ചുദിവസമായി ആവശ്യപ്പെട്ട് വരുകയായിരുന്നുവെന്നു പിതാവ് അജികുമാര്‍ പറഞ്ഞു. കാട്ടായിക്കോണത്ത് അഖില ട്രേഡേഴ്സ് എന്ന സ്ഥാപനം നടത്തുന്ന ഇവര്‍ കുടുംബമായി നരിയ്ക്കലില്‍ വാടകവീട്ടിലാണ് താമസം. സഹോദരി ; അഖില

Second Paragraph (saravana bhavan