ഷാഫി പറമ്പിൽ എംഎൽഎക്ക് നേരെ പോലിസ് അതിക്രമം , യൂത്ത് കോണ്ഗ്രസ് പ്രതിഷേധിച്ചു .

">

ഗുരുവായൂര്‍ : തിരുവനന്തപുരത്ത് ഷാഫി പറമ്പിൽ എംഎൽഎയേയും കെ.എസ്.യു പ്രസിഡന്റ് കെ.എം അഭിജിത്തിനേയും, സഹപ്രവർത്തകരേയും പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച്‌ യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ നഗരത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി. കോൺഗ്രസ് നേതാവ് കെ.പി.ഉദയൻ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.എസ്.സൂരജ്, നിഖിൽ ജി കൃഷ്ണൻ, പ്രതീഷ് ഓടാട്ട്, പി.കെ.ഷാനജ്, രഞ്ജിത്ത് പാലിയത്ത്, എം.ജെ ജോഫിമോൻ, പി.ആർ.പ്രകാശൻ, കെ.യു.മുസ്താക്ക്, അനിൽ കുമാർ, രഞ്ജു ചാമുണ്ഡേശ്വരി, ഫാരിസ് അബ്ദുൽ അസീസ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Sponsors